ഫെയ്സ് ആപ്പിൽ 'കുടുക്കി' ഭാജി; നടുക്കുള്ള സുന്ദരി മതി ഗേൾഫ്രണ്ടായെന്ന് ഗാംഗുലി

ganguly-24
SHARE

ഫെയ്സ് ആപ്പിൽ ബോറടി മാറ്റുകയാണ് ക്രിക്കറ്റ് ലോകവും. ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ സുന്ദരിപ്പെണ്ണുങ്ങളാക്കിയ യുവരാജിന്റെ വഴിയേ ആണ് ഹർഭജനും. ഭാജി പക്ഷേ ഓൾഡ് ഈസ് ഗോൾഡ് ടീമാണ്.

സച്ചിനും ഗാംഗുലിയും ദ്രാവിഡുമുള്ള തന്റെ ടീമിനെ ഒന്ന് മേക്കോവർ നടത്തി ഹർഭജൻ. ആരെ ഡേറ്റിങിന് തിരഞ്ഞെടുക്കും എന്ന ചോദ്യത്തോടൊപ്പമാണ് ഹർഭജൻ ചിത്രം പങ്കുവച്ചത്. സെവാഗ്, ഹർഭജൻ, സച്ചിൻ, ദ്രാവിഡ്, ഗാംഗുലി, യുവരാജ്, സഹീർഖാൻ, ഗംഭീർ, നെഹ്റ എന്നിവരാണ് ഡേറ്റിങ് ലിസ്റ്റിലുള്ള 'സുന്ദരി'മാർ.  

ചോദിച്ചത് ഹർഭജനല്ലേ,  ഗാംഗുലി തന്റെ ചോയ്സുമായി ഉടനെത്തി. നടുവിലുള്ള ഫ്ലാഷി ഗ്ലാസ് വച്ച പെൺകുട്ടിയെ എനിക്കിഷ്ടമായെന്നായിരുന്നു ദാദയുടെ കമന്റ്. ആരാണ് ഫ്ലാഷി ഗ്ലാസുമായി നിൽക്കുന്നതെന്ന് നോക്കിയവരൊക്കെ ചിരിച്ചു. സ്വന്തം പടം തന്നെയാണ് ഗാംഗുലി പറഞ്ഞതെന്നാണ് രസകരം. 

MORE IN SPORTS
SHOW MORE
Loading...
Loading...