റയല്‍ സോസിദാദിനെ തോല്‍പിച്ചു; ലാലിഗയില്‍ റയല്‍ മഡ്രിഡ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്

laliga
SHARE

ലാ ലിഗയില്‍ റയല്‍ സോസിദാദിനെ തോല്‍പ്പിച്ച് റയല്‍ മഡ്രിഡ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ എവര്‍ട്ടന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. കോവിഡിന്റെ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇറ്റാലിയന്‍  സിരി എ പുനരാരംഭിച്ചു.  [Duration:1'11"] 

സ്പാനിഷ് ലീഗില്‍ കിരീടപോരാട്ടം ഫൊട്ടോഫിനിഷിലേക്ക്.. സോസിദാദിനെ ഒന്നിനെതിരെ രണ്ടുഗോളിന് വീഴ്ത്തിയതോടെ ലീഗിന് ത്രില്ലര്‍ സിനിമയുടെ മട്ടുംഭാവവുമായി. ആദ്യഗോള്‍ സെര്‍ജിയോ റാമോസിലൂടെ. കരീം ബെന്‍സേമ രണ്ടാംഗോള്‍ റയലിന്റെ ജയമുറപ്പിച്ചു.

മികച്ച അവസരങ്ങളെ തട്ടിയകറ്റി ലിവര്‍പൂള്‍ കീപ്പര്‍ ആലിസനും എവര്‍ട്ടന്‍ കീപ്പര്‍ ജോര്‍ദന്‍ പിക്ക്ഫോര്‍ഡും മേഴ്സി സൈഡ് ഡാര്‍ബി ഗോള്‍രഹിതമാക്കി. മല്‍സരം സമനിലയിലായെങ്കിലും ലിവര്‍പൂളിനെ ബാധിക്കില്ല. കിരീടം ഉറപ്പിക്കാന്‍ എട്ടുമല്‍സരം ശേഷിക്കെ അഞ്ചുപോയിന്റ് മാത്രമാണ് ക്ലോപ്പിനും സംഘത്തിനും വേണ്ടത്.  ഇന്റര്‍ മിലാന്‍ ഒന്നിനെതിരെ രണ്ടുഗോളിന് സാംപ്‌ഡോറിയയെ പരാജയപ്പെടുത്തി. പത്താംമിനിറ്റില്‍ തന്നെ റൊമേലു ലുക്കാക്കുവിലൂടെ ഇന്റര്‍  അക്കൗണ്ട് തുറന്നു ജോര്‍ജ് ഫ്ലോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധിച്ച് മൈതാനത്ത് മുട്ടി കുത്തിനിന്നായിരുന്നു  ഗോള്‍ ആഘോഷം.ലൊട്ടാരോ മാര്‍ട്ടിനസാണ് ഇന്ററിന്റെ മറ്റൊരു സ്കോറര്‍. 57 പോയിന്റുള്ള ടീം പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...