കളിക്കും ശ്രീയ്ക്കും നല്ലകാലം; തിരിച്ചുവരവിന്റെ ആവേശത്തിൽ ശ്രീശാന്ത്

sreesanth
SHARE

ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെയെത്തുന്നതിന്‍റെ ആവേശത്തിലാണ് എസ്.ശ്രീശാന്ത്. കേരളത്തിന്‍റെ രഞ്ജി ടീമില്‍ ശ്രീശാന്ത് ഉണ്ടാകുമെന്ന് കെസിഎ പ്രഖ്യാപിച്ച് കഴിഞ്ഞു. മല്‍സരങ്ങള്‍ക്കായി ശാരീരിക ക്ഷമത വീണ്ടെുക്കാനുള്ള കഠിനശ്രമത്തിലാണ് ഇപ്പോള്‍ ശ്രീശാന്ത്. ഒട്ടേറെ മികച്ച പേസ് ബോളര്‍മാരുള്ള കേരള ടീമില്‍ കളിക്കുക മികച്ച അനുഭവമായിരിക്കുമെന്ന് ശ്രീശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു. ഏഴുവര്‍ഷം കഴിഞ്ഞെങ്കിലും തന്‍റെ ആക്രമണോല്‍സുകത  ഒട്ടും കുറഞ്ഞിട്ടില്ലെന്നും ശ്രീശാന്ത് പറയുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...