ആ സിനിമയിൽ ദുൽഖർ നായകനായാൽ മതി; ഇഷ്ടം പറഞ്ഞ് റെയ്ന

raina-14
SHARE

ദുൽഖർ സൽമാൻ മലയാളികളുടെ മാത്രമല്ല ബോളിവുഡിന്റെയും പ്രിയതാരമാണ്. ആ ഇഷ്ടം തുറന്ന് പറയുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ട്വിറ്ററിൽ നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് താരം  ഇക്കാര്യം വെളിപ്പെടുത്തിയത്. റെയ്നയുടെ ജീവിതം സിനിമയാക്കിയാൽ സ്വന്തം വേഷം ചെയ്യാൻ ആരെ നിർദ്ദേശിക്കുമെന്നായിരുന്നു ചോദ്യം. ദുൽഖർ സൽമാനോ ഷാഹിദ് കപൂറോ എന്നായിരുന്നു താരത്തിന്റെ മറുപടി. ദുൽഖർ പെർഫെക്ടാവുമെന്ന് ചോദിച്ച ചൗധരി യൂസഫും.

താനൊരു ചെന്നൈ സൂപ്പർകിങ്സ് ആരാധകനാണെന്ന് ദുൽഖർ നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട് . ചെന്നൈയിൽ വച്ച് റെയ്നയെ കണ്ടുമുട്ടിയ ചിത്രവും താരം പങ്കുവച്ചിരുന്നു. 

സോയഫാക്ടറിൽ ഇന്ത്യൻ ടീം നായകനായ നിഖിൽ ഖോഡയുടെ വേഷം ചെയ്തത് ദുൽഖറായിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...