തകർപ്പൻ ഡാൻസുമായി വാർണറും മക്കളും വീണ്ടും; കയ്യടിച്ച് ആരാധകർ

warner-14
SHARE

ലോക്ഡൗൺ ഏറ്റവുമധികം അടിച്ചുപൊളിച്ച 'കൂൾഡാഡി' ഡേവിഡ് വാർണർ ആയിരിക്കുമെന്നതിൽ സമൂഹമാധ്യമങ്ങൾക്ക് യാതൊരു തർക്കവുമുണ്ടാകില്ല. ബോളിവുഡ്, ടോളിവുഡ് പാട്ടുകൾക്ക് തകർപ്പൻ ചുവടുകൾ വച്ചും വെടിക്കെട്ട് ഡയലോഗുകൾക്കൊപ്പിച്ച് ചുണ്ടനക്കിയും വാർണർ ഇന്ത്യക്കാരുടെ മനസിൽ അങ്ങ് ഇടം പിടിച്ചു. ഒറ്റയ്ക്കല്ല, മക്കളും ഭാര്യയുമുണ്ട് ടിക് ടോക് വിഡിയോകളിൽ.

അക്ഷയ്കുമാറിന്റെ ഹിറ്റ് പാട്ടിനാണ് ഇത്തവണ ഡാൻസ്. മക്കൾ നിങ്ങളുടെ ഡാൻസ് പകർത്താൻ ശ്രമിക്കുമ്പോള്‍ എന്ന കുറിപ്പോടെ ഇട്ട വിഡിയോയിൽ അക്ഷയ്​യെയും ടാഗ് ചെയ്തിട്ടുണ്ട്.

 സഹതാരമായിരുന്ന മിച്ചൽ ജോൺസൻ ഉൾപ്പടെ ട്രോളിയിട്ടും വാർണർക്ക് കുലുക്കമില്ല. മക്കൾക്കൊപ്പം നിൽക്കാൻ വീണുകിട്ടിയ സമയം ഓരോ നിമിഷവും താൻ ആഘോഷിക്കുകയാണെന്ന് താരം പറയുന്നു. വാർണറുടെ വിഡിയോകളാണ് ഒരു ആശ്വസമെന്നാണ് ആരാധകരും പറയുന്നത്. ഡാൻസിന്റെ സന്തോഷം കാണുന്നവരിലേക്കും എത്തുന്നുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...