'ഏത് ദാരിദ്ര്യം പിടിച്ചവന്റെ കൈയാണിത്'; ചോദ്യത്തിന് വായടപ്പിച്ച് ചാഹൽ: ഉശിരൻ മറുപടി

chahal
SHARE

സമൂഹമാധ്യത്തിലെ പോസ്റ്റിന് താഴെ പ്രകോപനപരമായി കമന്റ് ചെയ്തയാളുടെ വായ് അടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ താരം യുസ്​വേന്ദ്ര ചാഹൽ. രാജ്യം കോവിഡിനെ തുടർന്ന് ലോക്ഡൗണിൽ ആയപ്പോൾ സമൂഹമാധ്യമത്തിലെ നിറസാന്നിധ്യമായിരുന്നു ഈ ഇന്ത്യൻ ലെഗ് സ്പിന്നർ. സഹതാരങ്ങളെ കളിയാക്കിയും അഭിമുഖം നടത്തിയും ചാഹൽ വാർത്തകളിൽ നിറഞ്ഞു.

ടാറ്റു പതിച്ച ഒരു കൈയുടെ ചിത്രം ചാഹൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഈ കൈ ആരുടെ ആണെന്ന് ഉൗഹിക്കാമോന്നും ചാഹൽ ചോദിച്ചു. എന്നാൽ ചിത്രത്തിന് താഴെ നിരവധി കമന്റുകൾ വന്നു, എന്നാൽ ഒരു ആരാധകന്റെ കമന്റിൽ ചാഹൽ പ്രകോപിതനായി. ഏത് ദാരിദ്ര്യം പിടിച്ചവന്റെ കൈയാണിതെന്നായിരുന്നു ആ കമന്റ്. ഗ്രൗണ്ടില്‍ രാജ്യത്തിനായി ജീവന്‍പോലും കളയാന്‍ തയാറുള്ള ദരിദ്രന്റെ കൈയാണിതെന്നായിരുന്നു ഇതിന് ചാഹല്‍  നൽകിയ നല്ല ഉശിരൻ മറുപടി.

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരമാണ് ചാഹല്‍. 2016ല്‍ സിംബാബ്‌വെക്കെതിരായ ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറിയ ചാഹല്‍ ഇന്ത്യക്കായി ഇതുവരെ 52 ഏകദിനങ്ങളില്‍ നിന്ന് 91 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ നാലു വർഷം പൂർത്തിയാക്കിയ ചാഹൽ സന്തോഷം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...