ഐപിഎല്‍ മല്‍സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താന്‍ ആലോചന; സൗരവ് ഗാംഗുലി

CRICKET-IND-BCCI
SHARE

ഐപിഎല്‍ മല്‍സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍  നടത്താന്‍ ആലോചിക്കുന്നുവെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു. സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബി സിസിഐ കത്തയച്ചിരുന്നു. ഐപിഎല്‍ നടത്തിയാല്‍ കളിക്കാന്‍ തയ്യാറാണെന്ന്  വിദേശ താരങ്ങളും അറിയിച്ചതായി സൗരവ് ഗാംഗുലി പറഞ്ഞു. ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് മാറ്റവച്ചാല്‍ ഒക്ടോബറില്‍ ഐപിഎല്‍ നടത്താനുള്ള സാധ്യതയുണ്ട്. ലോകകപ്പ് സംബന്ധിച്ച് അടുത്തമാസമേ ഐസിസി തീരുമാനമെടുക്കൂ.

MORE IN SPORTS
SHOW MORE
Loading...
Loading...