വിമർശിക്കാൻ കൊമ്പനാന; ഉദരത്തിൽ കുട്ടി; രോഹിതിന് ട്രോൾ; ന്യായം ഇങ്ങനെ

rohit-sharma
SHARE

പാലക്കാട് ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ വിമർശനവുമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്‌ക്കെതിരെ ‘ട്രോൾ മഴ’. ആനയോട് മനുഷ്യൻ കാട്ടിയ ക്രൂരതയെ വിമർശിച്ച് എഴുതിയ ലഘു കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രമാണ് രോഹിത്തിന് വിനയായത്. ആന ഗർഭിണിയാണെന്ന് കാണിക്കാൻ ഉദരത്തിനുള്ളിൽ ആനക്കുട്ടിയുടെ ചിത്രം കൂടി ചേർത്തെങ്കിലും ആന കൊമ്പനായിപ്പോയി! ഇതോടെ രോഹിത്തിന്റെ പോസ്റ്റിന് ചുവടെ പിഴവ് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേരാണ് കമന്റിട്ടത്. ഇതുവരെ രോഹിത് ചിത്രം പിൻവലിച്ചിട്ടില്ല.

മുന്‍ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ ഉൾപ്പെടെയുള്ളവർ രോഹിത്തിന്റെ പോസ്റ്റിന് ചുവടെ കമന്റിട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ചിത്രത്തിലെ പാളിച്ച ചൂണ്ടിക്കാട്ടിയുള്ള കമന്റുകളുമുള്ളത്. അതേസമയം, ആഫ്രിക്കൻ ആനകളിൽ പിടിയാനകൾക്കും കൊമ്പുണ്ടെന്നും രോഹിത് പോസ്റ്റ് ചെയ്തിരിക്കുന്നത് ആഫ്രിക്കൻ ആനയുടെ ചിത്രമാണെന്നുമുള്ള ന്യായീകരണങ്ങളുമുണ്ട്. എന്തായാലും ട്രോളുകൾക്ക് കുറവില്ല.

അതിനിടെ, മനുഷ്യർ കൊല്ലപ്പെടുമ്പോൾ നിശബ്ദരായിരിക്കുകയും ആന ചരിഞ്ഞപ്പോൾ പ്രതിഷേധവുമായി എത്തുകയും ചെയ്യുന്ന രോഹിത് ഉൾപ്പെടെയുള്ളവരുെട നിലപാടിനെ വിമർശിച്ചും ഒട്ടേറെ കമന്റുകളുണ്ട്. നേരത്തെ, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി, ഇന്ത്യൻ താരം കെ.എൽ. രാഹുൽ, മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ തുടങ്ങിയവരും ആനയോടുള്ള ക്രൂരതയെ വിമർശിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു

MORE IN SPORTS
SHOW MORE
Loading...
Loading...