ഗോളാഘോഷം അനുകരിച്ച് കൊച്ചുമിടുക്കൻ; മിഷാലിന് നെയ്മറുടെ ലൈക്ക്

neymer-abulaze-pic
SHARE

പ്രമുഖ താരങ്ങളുടെ ഗോളാഘോഷം അനുകരിച്ച വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ രാജ്യാന്തര ശ്രദ്ധ നേടിയ മിഷാൽ അബുലൈസിന് നെയ്മറുടെ പ്രശംസ. നെയ്മറുടെ ട്രിക്കുകൾ അതുപോലെ പകർത്തി കഴിഞ്ഞയാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്കാണു ബ്രസീൽ താരം ‘ലൈക്ക് ’ അടിച്ചത്.

മമ്പാട് ഗവ. സ്കൂളിൽ 7–ാം ക്ലാസ് വിദ്യാർഥിയായ മിഷാൽ,  ലയണ‍ൽ‌ മെസ്സിയെ അനുകരിച്ചു നടത്തിയ ഫ്രീകിക്ക് പ്രകടനം നേരത്തേ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ, പൗലോ ഡിബാല, നെയ്മർ എന്നീ താരങ്ങളുടെ ഗോളാഘോഷം അനുകരിച്ചും വിഡിയോ തയാറാക്കി. ഇതിൽ നെയ്മറുടെ ഫാൻസ് പേജ് ഏറ്റെടുത്ത വിഡിയോ 1.6 ലക്ഷം പേരാണ് ഒരാഴ്ചയ്ക്കിടെ കണ്ടത്. ഈ പേജിലാണു വിഡിയോയ്ക്ക് നെയ്മർ ‘ലൈക്ക്’ അടിച്ചത്. 

MORE IN SPORTS
SHOW MORE
Loading...
Loading...