അനുഷ്കയെ കോലി ഉപേക്ഷിക്കണം; ആവശ്യമുന്നയിച്ച് ബിജെപി നേതാവ്; വിചിത്രം

kohli-anushka
SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയോട് വിചിത്ര ആവശ്യം ഉന്നയിച്ച് ബിജെപി നേതാവ് നന്ദകിഷോര്‍ ഗുര്‍ജാർ. ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കണമെന്നാണ് ആവശ്യം. ഉത്തര്‍പ്രദേശിലെ ലോനി സ്വദേശിയാണ്  വിചിത്രാവശ്യം  ഉന്നയിച്ച ഗുർജാർ. അനുഷ്‌ക നിര്‍മിച്ച 'പാതാള്‍ ലോക്' എന്ന വെബ് സീരീസ് ഉള്‍കൊള്ളാനായില്ല എന്നതാണ് കാരണണമായി ചൂണ്ടിക്കാണിക്കുന്നത്. പാതാള്‍ ലോക് നിരോധിക്കണമെന്നാവശ്യപ്പെട്ട് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കറിനു കത്തയക്കുകയും ചെയ്തു.

പാതാള്‍ ലോകില്‍ അനുവാദമില്ലാതെ ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അത് രാജ്യദ്രോഹക്കുറ്റമാണെന്നും ഗുര്‍ജാര്‍ ചൂണ്ടിക്കാട്ടി. വെബ് സീരീസ് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നുവെന്നും ആരോപണമുണ്ട്. 

ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട വെബ് സീരിസാണ് പാതാള്‍ ലോക്. മികച്ച പ്രതികരണമാണ് സീരിസീന് ലഭിക്കുന്നത്. സീരീസ് ഏറ്റെടുത്തതിന് അനുഷ്‌കയെ പ്രശംസിച്ച് കോലി രംഗത്തെത്തിയിരുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...