യുവരാജ് വെല്ലുവിളിച്ചു; ഗംഭീര ട്വിസ്റ്റോടെ മറുപടി കൊടുത്ത് സച്ചിൻ; വിഡിയോ

sachin-yuvaraj
SHARE

വെല്ലുവിളികൾ നല്ലതാണ് പക്ഷേ ഇങ്ങനെയൊക്കെ തിരിച്ച് പണി തന്നാലോ എന്നാണ് ആരാധകരുടെ ചോദ്യം. സച്ചിനെ വെല്ലുവിളിച്ച യുവരാജ് സിങ്ങിനെ സച്ചിൻ തിരികെ വെല്ലുവിളിച്ച രീതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ബാറ്റ് ഉപയോഗിച്ച് പന്ത് തുടർച്ചയായി ബൗൺസ് ചെയ്യിപ്പിക്കണമെന്നായിരുന്നു യുവിയുടെ കീപ്പ് ഇറ്റ് അപ്പ് ചലഞ്ച്. സച്ചിനെയും രോഹിത് ശർമയെയും ഹർഭജൻ സിങ്ങിനെയും യുവി വെല്ലുവിളിച്ചിരുന്നു.

ഇതിന് പിന്നാലെ ആരാധകരെ അമ്പരപ്പിക്കുന്ന സച്ചിന്റെ വിഡിയോ എത്തി. പക്ഷേ അതിലൊരു ഗംഭീര ട്വിസ്റ്റുണ്ടായിരുന്നു. കറുത്ത തുണി കൊണ്ട് കണ്ണുകെട്ടിയാണ് സച്ചിൻ പന്തുതട്ടിയത്. എന്നിട്ട് തിരിച്ച് യുവരാജിനെയും അദ്ദേഹം വെല്ലുവിളിച്ചു. ഉടൻ മറുപടി തരുമെന്ന് യുവരാജ് വിഡിയോയ്ക്ക് താഴെ കമന്റും കുറിച്ചിട്ടുണ്ട്. വിഡിയോ കാണാം.

MORE IN SPORTS
SHOW MORE
Loading...
Loading...