സാനിയ മിർസയുടെ ട്രൗസറല്ല, സാനിറ്റൈസർ; മലയാളം വിഡിയോ പങ്കുവച്ച് സാനിയ

tik-tok-sania-mirza
SHARE

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ട്വിറ്ററിൽ പങ്കുവച്ച ഒരു ടിക് ടോക് വിഡിയോ മലയാളികൾക്കിടയിൽ വൈറൽ. എന്തുകൊണ്ട് മലയാളികൾക്കിടയിൽ എന്നു ചോദിക്കാൻ വരട്ടെ. അതിനു കാരണമുണ്ട്. കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരൻ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങൾ, ഒപ്പം സാനിറ്റൈസറും.

കൊറോണ വൈറസ് വ്യാപനത്തിനിടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയെങ്കിലും സാനിറ്റൈസർ എന്ന് പറയുന്നതിൽ സാധാരണ മലയാളി നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഈ വിഡിയോയുടെ കാതൽ. കടയിൽ സാധനം വാങ്ങാനെത്തുന്ന ഒരാൾ സാനിറ്റൈസർ എന്നതിനു പകരം 'സാനിയ മിർസയുടെ ട്രൗസർ' എന്ന് എഴുതിക്കൊണ്ടുവന്നതും കടക്കാരൻ അതു തിരുത്തുന്നതുമാണ് വിഡിയോ.

അനിൽ തോമസ് എന്നയാളാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. കൂട്ടത്തിൽ സാനിയ മിർസയെ ടാഗും ചെയ്തു. വിഡിയോ കണ്ട സാനിയ ചിരിക്കുന്ന ഇമോജി സഹിതം വിഡിയോ തന്റെ ഔദ്യോഗിക അക്കൗണ്ടിലും പങ്കുവയ്ക്കുകയായിരുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...