സച്ചിനിലും കേമൻ കോലി തന്നെ; കാരണം പറഞ്ഞ് ഡിവില്ലിയേഴ്സ്

abd-12
SHARE

കടുത്ത മാനസിക സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ കളിക്കുമ്പോൾ ടീമിനെ ജയിപ്പിക്കാൻ മിടുക്കൻ വിരാട് കോലിയാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്സ്. ഇൻസ്റ്റഗ്രാമിലെ ലൈവ് സെഷനിലെത്തിയായിരുന്നു എബിഡി ഇക്കാര്യം വെളിപ്പടുത്തിയത്. 

സച്ചിൻ, സ്റ്റീവ് സ്മിത്ത്, കോലി എന്നിവരിൽ ആരാണ് എബിഡിയുടെ പ്രിയതാരം എന്നായിരുന്നു ചോദ്യം. മൂന്നുപേരിൽ ഒരാളെ തിരഞ്ഞെടുക്കുക ശ്രമകരമാണെന്ന് പറഞ്ഞായിരുന്നു ഓരോരുത്തരുടെയും സവിശേഷതകളെ അദ്ദേഹം വിശദീകരിച്ചത്. കോലിക്ക് കീഴിലാണ് റോയൽ ചാലഞ്ചേഴ്സിൽ എബിഡി കളിച്ചിരുന്നത്.

ടെന്നീസിൽ ഫെഡറർ എന്ന പോലെയാണ് കോലിയെന്നും സ്മിത്ത് നദാലിനെ പോലെയാണെന്നും താരം പറയുന്നു. സ്മിത്ത് മാനസികമായി കരുത്തനാണ്. റണ‍്സ് കണ്ടെത്തേണ്ടത് എങ്ങനെയെന്നറിയാം. കോലിയെ പോലെ സ്വാഭാവികമായ കളിയല്ലെങ്കിലും റെക്കോർഡ് തകർക്കാനും അടിച്ച് കളിക്കാനും മിടുക്കനാണ്. പക്ഷേ കൂടുതൽ മിടുക്കൻ കോലി തന്നെയാണ്. എത്ര വലിയ മാനസിക സമ്മർദ്ദത്തിലും കോലിക്ക് കളിക്കാനാകും.ലോകത്തെവിടെയും ഏത് പിച്ചിലും കോലി സ്വന്തം താളം കണ്ടെത്തുമെന്നും എബിഡി കൂട്ടിച്ചേർത്തു. എതിർ ടീം 330 റൺസ് അടിച്ച് കൂട്ടിയാലും പിന്തുടർന്ന് ജയിക്കാമെന്ന ആത്മവിശ്വാസം എക്കാലവും കോലിക്ക് ഉണ്ടെന്നും അദ്ദേഹം പറയുന്നു.

എല്ലാ ഫോർമാറ്റ് മൽസരങ്ങളിലും സച്ചിൻ അതുല്യനാണ്. പക്ഷേ സമ്മദ്ദർത്തെ നേരിടാൻ അദ്ദേഹത്തിന് പലപ്പോഴും കഴിഞ്ഞിട്ടില്ലെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

MORE IN SPORTS
SHOW MORE
Loading...
Loading...