കഴിഞ്ഞ ആറര വര്‍ഷമായി ഞാന്‍ ലോക്ഡൗണില്‍; ആ ദിനങ്ങള്‍ ഓര്‍ത്ത് ശ്രീ

S-Sreesanth6-5
File Photo
SHARE

സെലിബ്രിറ്റികളുടെ ലോക്ഡൗണ്‍ അനുഭവങ്ങള്‍ ഏറെ താല്‍പര്യത്തോടെയാണ് ആരാധകര്‍ നിരീക്ഷിക്കുന്നത്. പലരും രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് താന്‍ കടന്നു പോയ കയ്പേറിയ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ലോക്ഡൗണ്‍ ദിനങ്ങളില്‍. 

എല്ലാവരും ഒരു മാസമാണ് ലോക്ഡൗണില്‍ കുടുങ്ങിക്കിടന്നത്. എന്നാല്‍ താന്‍ കഴിഞ്ഞ ആറര വര്‍ഷമായി ലോക്ഡൗണിലാണെന്നു ശ്രീ പറയുന്നു. ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ 2013 മുതല്‍ ബിസിസിഐ തന്നെ വിലക്കിയ കാര്യമാണ് ശ്രീ ഓര്‍മിപ്പിക്കുന്നത്.

വിലക്കിന്റെ കാലത്ത് സിനിമ, ടെലിവിഷന്‍ പരിപാടികളുമായിട്ടായിരുന്നു മുന്നോട്ടു പോയത്. ജീവിതത്തിന്റെ ഭാഗമായിരുന്ന ക്രിക്കറ്റ് എന്നില്‍ നിന്നും എടുത്തുമാറ്റപ്പെട്ടു. എങ്കിലും ഭാഗ്യവാനാണ്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രവേശിക്കാനേ അനുവാദമില്ലായിരുന്നുള്ളൂ. വീട്ടില്‍ പരിശീലിക്കാന്‍ സ്വന്തമായി സംവിധാനമുണ്ടാക്കി. 

ഫിറ്റ്നസ് നിലനിര്‍ത്താന്‍ വിലക്കിന്റെ കാലത്ത് നന്നായി ബുദ്ധിമുട്ടി. 37ാം വയസിലും 25 കാരന്റെ കായികക്ഷമത നിലനിര്‍ത്താനാണ് താന്‍ ശ്രമിക്കുന്നത്. വിലക്ക് വരുമ്പോള്‍ പ്രായം മുപ്പതായിരുന്നു. തിരിച്ചു വരുമ്പോഴും 30 കാരനെപ്പോലെ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഏറ്റവും മികച്ച പേസറെന്ന നിലയിലേക്ക് ഉയരാന്‍ ഇനിയും സാധിക്കുമെന്നു ഉറച്ചു വിശ്വസിക്കുന്നു. 

വിലക്കിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം മുതല്‍ ക്രിക്കറ്റില്‍ കൂടുതല്‍ സജീവമാകും. ഇക്കാലമത്രയും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീ പറഞ്ഞു. കൊച്ചിയിലെ വീട്ടില്‍ ഒരു അഭിമുഖത്തിലാണ് ശ്രീശാന്ത് മനസ് തുറന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...