അമ്മയ്ക്ക് ആഡംബര കാർ സമ്മാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; വാഴ്ത്തി ലോകം

cristiano-ronaldo
SHARE

സ്വന്തം ജീവിതം എനിക്ക് വേണ്ടി ത്യാഗം ചെയ്താണ് അമ്മ എന്നെ വളർത്തിയത്, ഞാൻ ഭക്ഷണം കഴിക്കുന്നതിനു വേണ്ടി എന്‍റെ അമ്മ ഒഴിഞ്ഞ രാത്രിയിൽ പട്ടിണി കിടന്നു. ഞങ്ങൾക്ക് പണമില്ലായിരുന്നു, ആഴ്ചയിലെ ഏഴു ദിവസവും അവർ അദ്ധ്വാനിച്ചാണ് എന്നെ ഒരു ഫുട്ബോൾ താരമാക്കിയത്. എന്‍റെ എല്ലാ വിജയവും അവർക്കായി ഞാൻ സമർപ്പിക്കുന്നു. ഫുട്ബോൾ ലോകത്തെ മിന്നും താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ തന്റെ അമ്മയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്.

ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ ഫുട്ബാളറാണെങ്കിലും അമ്മയുമൊത്തുള്ള സന്തോഷങ്ങൾക്ക് ക്രിസ്റ്റ്യാനോ എന്നും സമയം കണ്ടെത്തും. ഇപ്പോഴിതാ പോർച്ചുഗീസ് മാതൃദിനത്തിൽ പുതു പുത്തൻ ബെൻസാണ് താരം സമ്മാനിച്ചത്. ക്രിസ്റ്റ്യാനോയുടെ അമ്മ  മറിയ ഡൊളോറസ് ഡോസ് സാന്റോസ് അവീറോ എന്ന ഡൊളോറസ് തന്നെയാണ് കാർ സമ്മാനമായി ലഭിച്ച വിവരം ആരാധകരെ അറിയിച്ചത്. മെയ് 3 നാണ് പോർച്ചുഗൽ മാതൃദിനമായി ആഘോഷിക്കുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...