ആ വേദന എനിക്കറിയാം ഇർഫാൻ; നിങ്ങൾ നന്നായി പൊരുതി; നൊമ്പരക്കുറിപ്പോടെ യുവി

yuvi-29
SHARE

ബോളിവുഡ് സൂപ്പർതാരം ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുക്കത്തോടെ കായികലോകവും. സച്ചിനും സെവാഗും യുവരാജും കോലിയുമടക്കമുള്ളവർ പ്രിയതാരത്തിന് ആദരാഞ്ജലി കുറിച്ചു.

കാൻസറിനോട് അവസാനം വരെ പൊരുതിയ ഇർഫാന് ഹൃദയംതൊട്ടായിരുന്നു യുവിയുടെ ട്വീറ്റ്. ആ യാത്ര എനിക്കറിയാം, ആ വേദന എനിക്കറിയാം ആ പോരാട്ടവും എന്നായിരുന്നു യുവി കുറിച്ചത്. അതിജീവിക്കാൻ ചിലർക്ക് ഭാഗ്യം കിട്ടും, മറ്റു ചിലർക്ക് ലഭിക്കില്ല. പക്ഷേ നിങ്ങളിപ്പോൾ കുറേക്കൂടി നല്ല സ്ഥലത്താണെന്ന് എനിക്കറിയാം ഇർഫാൻ. ആത്മാവിന് നിത്യശാന്തിയുണ്ടാകട്ടെയെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും താരം കുറിച്ചു.  കാൻസറിനോട് പൊരുതിയാണ് യുവി ജീവിതത്തിലേക്ക് തിരികെയെത്തിയത്.

ഇർഫാന്റെ വിയോഗം സങ്കടത്തിലാക്കുന്നതാണെന്നും  തനിക്കേറെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളായിരുന്നു അദ്ദേഹമെന്നും സച്ചിൻ കുറിച്ചു. പ്രിയപ്പെട്ടവർക്ക് അനുശോചനങ്ങളും സച്ചിൻ അറിയിച്ചു. അസാമാന്യ കഴിവുള്ള നടനെയാണ് നഷ്ടപ്പെട്ടതെന്ന് വീരേന്ദർ സെവാഗും ഇർഫാന്റെ ആത്മാവിന്  നിത്യശാന്തി ലഭിക്കട്ടെയെന്ന് കോലിയും കുറിച്ചു. 

ഞെട്ടിക്കുന്ന വാർത്തയാണിതെന്നും അഭിനയത്തെ പുനർനിർവചിച്ച താരമാണ് ഇർഫാനെന്നും ഇഷാന്ത് ശർമ കുറിച്ചു. കുടുംബത്തിന് ദുഃഖം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ർവചിച്ച താരമാണ് ഇർഫാനെന്നും ഇഷാന്ത് ശർമ കുറിച്ചു. കുടുംബത്തിന് ദുഃഖം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

MORE IN SPORTS
SHOW MORE
Loading...
Loading...