നന്നായി കളിച്ചിട്ടും ടീമിലെടുത്തില്ല, പുലരുവോളം കരഞ്ഞു; ആ ദിനങ്ങള്‍ ഓര്‍ത്ത് കോലി

virat-kohli22-4
SHARE

പ്രശസ്തരായ പലരും വന്ന വഴി കഠിനമായിരിക്കും. സ്ഥിരോല്‍സാഹവും കഠിനാധ്വാനവുമാണ് അവരെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. എതിരാളികളുടെ ഉറക്കം കെടുത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയ്ക്കുമുണ്ടായിരുന്നു വേദനാജനകമായ ദിനങ്ങള്‍. ഭാര്യ അനുഷ്കയുമൊത്ത് വിദ്യാര്‍ഥികളോടുള്ള ഓണ്‍ലൈന്‍ സെഷനിലായിരുന്നു കോലി ആ ദിനങ്ങള്‍ ഓര്‍ത്തെടുത്തത്. 

‘ആദ്യമായി സ്റ്റേറ്റ് ടീം സിലക്ഷനില്‍ പരാജയപ്പെട്ട ദിനം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അവസരം ലഭിച്ചില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ തനിക്കായില്ല. കാരണം നന്നായി കളിക്കാന്‍ തനിക്കു സാധിച്ചിരുന്നു. ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ സ്കോര്‍ ചെയ്യാനായി. എന്നിട്ടും ടീമില്‍ ഇടംനേടാനാവാത്തത് സഹിക്കാനായില്ല. എന്തുകൊണ്ടാണ് തനിക്ക് അവസരം കിട്ടാത്തതെന്നു കോച്ചിനോടു തുടര്‍ച്ചയായി ചോദിച്ചു. എന്നാല്‍ കളിയോടുള്ള അര്‍പ്പണമനോഭാവവും അഭിനിവേശവും തുടരാനായിരുന്നു നിര്‍ദേശം. അന്ന് പുലര്‍ച്ചെ മൂന്നു മണി വരെ താന്‍ കരഞ്ഞെന്നു കോലി ഓര്‍ത്തെടുത്തു. താരത്തിന്റെ വെളിപ്പെടുത്തല്‍ കുട്ടികള്‍ അത്ഭുതത്തോടെയാണ് കേട്ടത്. 

MORE IN SPORTS
SHOW MORE
Loading...
Loading...