ലോകകിരീടം ആദ്യമായി കൊയ്ത ടീമിലെ 2 പേരുടെ ജീവനെടുത്ത് കോവിഡ്‌; ഇംഗ്ലണ്ടിന് കണ്ണീര്‍

sports
SHARE

ചരിത്രത്തില്‍ ആദ്യമായി ഫുട്ബോള്‍  ലോകകിരീടം ഇംഗ്ലണ്ടിലെത്തിച്ച ടീമിലെ രണ്ടു പേരുടെ ജീവനെടുത്ത് കോവിഡ് 19. ദിവസങ്ങളുടെ വിത്യാസത്തില്‍ ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത് രണ്ട് ഇതിഹാസങ്ങളെ. നോര്‍മന്‍ ഹണ്ടറും പീറ്റര്‍ ബൊനെറ്റിയും ഇനി ഓര്‍മകളില്‍. ‌

ലീഡ്സ് യുണൈറ്റഡിന്റെ പ്രതാപകാലത്ത് പ്രതിരോധംകാത്ത നോര്‍മന്‍ ഹണ്ടറാണ് ഇന്ന് മരിച്ചത്.  76 വയസുകാരന്‍ ഹണ്ടര്‍ ഒരാഴ്ചയായി കോവിഡ് ബാധിച്ച് ലണ്ടനിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 22ാം വയസിലാണ്  ഹണ്ടര്‍ ഇംഗ്ലണ്ടിനായി ലോകകിരീടം ജയിച്ചത്. അതേ ടീമിലെ രണ്ടാം ഗോള്‍കീപ്പറും ചെല്‍സി ക്ലബ് ഇതിഹാസവുമായ പീറ്റര്‍ ബൊനെറ്റിയും കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു.  

ലീഡ്സ് യുണൈറ്റഡിനായി ഹണ്ടര്‍  726 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പും ഇന്റർ സിറ്റിസ് ഫെയേഴ്‌സ് കപ്പും നേടിയിട്ടുണ്ട്.  ലീഡ്‌സിനായി ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച നാലാമത്തെ താരമാണ് നോർമൻ.

MORE IN SPORTS
SHOW MORE
Loading...
Loading...