വീടിന് മുന്നിൽ കുഴഞ്ഞുവീണ് അതിഥി തൊഴിലാളി; സിസിടിവിയിൽ കണ്ട് ഷമി; പിന്നീട്

shami-help-covid
SHARE

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം സമ്പൂർണ ലോക്ഡൗണിലായതോടെ വഴിയിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളിയെ സഹായിച്ച സംഭവം വിവരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ദേശീയ ടീമിൽ സഹതാരമായ യുസ്‌വേന്ദ്ര ചെഹലുമായി ഇൻസ്റ്റഗ്രാം ലൈവിൽ നടത്തിയ സംഭാഷണത്തിലാണ് അവിചാരിതമായി ഒരു അതിഥി തൊഴിലാളിയെ സഹായിച്ച സംഭവം ഷമി വിവരിച്ചത്.

ആ സംഭവത്തോടെ അതിഥി തൊഴിലാളികളുടെ ദുരിതം മനസ്സിലാക്കിയ താൻ, പ്രാദേശിക സംഘടനകളുടെ സഹായത്തോടെ ഇത്തരക്കാർക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും ഷമി വെളിപ്പെടുത്തി. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിലവിൽ ഉത്തർപ്രദേശിലെ അംറോഹയിലുള്ള വീട്ടിലാണ് ഷമി ഇപ്പോൾ.

ഏപ്രിൽ 14നാണ് ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ മുഹമ്മദ് ഷമിയും യുസ്‌വേന്ദ്ര ചെഹലും മുഖാമുഖമെത്തിയത്. ഈ അവസരത്തിലാണ് തന്റെ വീടിനു മുന്നിൽ മോഹാലസ്യപ്പെട്ടു വീണ ബിഹാറിൽനിന്നുള്ള അതിഥി തൊഴിലാളിയെ സഹായിച്ച വിവരം ഷമി വിവരിച്ചത്. വീടിനുള്ളിലായിരുന്ന ഷമി അവിചാരിതമായാണ് വീടിനു പുറത്ത് ഒരാൾ കുഴഞ്ഞുവീഴുന്നത് സിസിടിവിയിൽ കണ്ടത്. ലോക്ഡൗണിൽ കുടുങ്ങിയതോടെ രാജസ്ഥാനിൽനിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളിയായിരുന്നു അത്. ഷമിയുടെ വാക്കുകളിലൂടെ:

‘അദ്ദേഹം രാജസ്ഥാനിൽനിന്ന് വരികയായിരുന്നു. അദ്ദേഹത്തിന് പോകേണ്ടത് ബിഹാറിലേക്കും. ലക്നൗവിൽനിന്നുതന്നെ എത്ര ദൂരം സഞ്ചരിച്ചാലാണ് അവിടെയെത്തുക! നാട്ടിലേക്കു പോകാൻ അദ്ദേഹത്തിന് മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. വീട്ടിലെ സിസിടിവിയിൽ അവിചാരിതമായാണ് അദ്ദേഹം തളർന്നുവീണത് ഞാൻ കണ്ടത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ആകെ തളർന്ന അവസ്ഥയിലായിരുന്നു അയാൾ. ഉടൻതന്നെ ഞാൻ അദ്ദേഹത്തിന് ഭക്ഷണവും വെള്ളവുമെത്തിച്ചു. താമസവും തരപ്പെടുത്തി’ – ഷമി വിവരിച്ചു.

MORE IN SPORTS
SHOW MORE
Loading...
Loading...