നൂറു ടൺ അരി; 700 കിലോ ഉരുളക്കിഴങ്ങ്; കോവിഡിൽ പഠാൻ സഹോദരൻമാരുടെ കൈത്താങ്ങ്

irfan-pathan-yousaf-pathan
SHARE

കോവിഡിനെ തുടർന്ന് രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നാലെ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി പഠാൻ സഹോദരൻമാർ. ക്രിക്കറ്റ് താരങ്ങളായ  ഇർഫാൻ പഠാനും യൂസഫ് പഠാനും ചേർന്ന് നൂറു ടൺ അരിയും 700 കിലോ ഉരുളക്കിഴങ്ങും വിതരണം ചെയ്യുമെന്ന് അറിയിച്ചു. ബറോഡയിലെ പാവപ്പെട്ട ജനങ്ങൾക്കായാണ് ഇരുവരും അരിയും ഉരുളക്കിഴങ്ങും വിതരണം ചെയ്യുന്നത്.  മുൻപ് ബറോഡ പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെ ഇരുവരും നഗരത്തിൽ 4000 മാസ്കുകളും വിതരണം ചെയ്തിരുന്നു.

പുറമെ ഒട്ടേറെ കായിക താരങ്ങളാണ് പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും വിവിധ തുകകൾ സംഭാവന ചെയ്തത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ബംഗാളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു  സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, രോഹിത് ശർമ, സുരേഷ് റെയ്ന, അജിൻക്യ രഹാനെ, ഇഷാന്ത് ശർമ തുടങ്ങിയവരാണ് സംഭാവന പ്രഖ്യാപിച്ച പ്രമുഖ ക്രിക്കറ്റ് താരങ്ങൾ. മിതാലി രാജ് ഉൾപ്പെടെയുള്ള വനിതാ താരങ്ങളും സഹായവുമായി രംഗത്തുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...