ലോക്ഡൗണില്‍ കുട്ടികളെ എങ്ങനെ ഹാപ്പിയാക്കാം; കായികതാരങ്ങളുടെ ടിപ്സ് ഇതാ

kids
SHARE

ലോക് ഡൗൺ കാലത്ത് കുട്ടികളെ ബോറടിപ്പിക്കാതെ ഇരുത്തുകയാണ് വലിയ തലവേദന. അതിനുള്ള ചില പൊടിക്കൈകൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് കായികതാരങ്ങൾ.

ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ കുഞ്ഞു സമൈറയ്ക്ക് പകർന്നു കൊടുക്കുകയാണ് ഹിറ്റ്മാൻ രോഹിത് ശർമ. സമൈറയും ഡബിൾ ഹാപ്പി.. ടെന്നിസ് ബാറ്റുകൊണ്ട് ക്രിക്കറ്റ് കളിക്കുന്നതിന്റെ തിരക്കിലാണ് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറുടെ മകൾ. അച്ഛനേക്കാൾ നന്നായി ലെഗ് സൈഡിൽ കളിക്കുന്നുണ്ടെന്ന് ആരാധകർ. ഒരുമണിക്കൂർ ഇങ്ങനെ പോയി കിട്ടും പക്ഷേ ആറുമാസം തള്ളി നീക്കാൻ പുതിയ ഐഡിയ വേണ്ടി വരുമെന്ന് വാർണർ. 

മക്കളെ ഒതുക്കിയിരുത്താൻ ഇതല്ലാതെ മറ്റുമാർഗമില്ലെന്ന് വിൻഡീസ് താരം കീറൻ പൊള്ളാർഡ്. വാശികാണിച്ചു നടക്കുന്ന മകളെ എങ്ങനെ സമാധാനിപ്പിക്കുമെന്നാണ് ഓസ്‌ട്രേലിയൻ മുൻ ക്യാപ്റ്റൻ മൈക്കേൽ ക്ലാർക്ക് ആലോചിക്കുന്നത്. അച്ഛനെ പോലെ ടാറ്റൂ ചെയ്യുന്നതാണ് ഇപ്പോൾ അവളുടെ ഹോബി. മക്കളെ ഹാപ്പിയാക്കാൻ വിസാർഡ് ആകാനും ക്യാപ്റ്റൻ അമേരിക്കയാകാനും സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്‌ തയ്യാർ. കുട്ടികൾക്കൊപ്പം കളിച്ചു നടക്കുകയാണ് യുവന്റസ് സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയും

MORE IN SPORTS
SHOW MORE
Loading...
Loading...