റോണോ നിന്നെ ഞങ്ങൾക്കു ഇഷ്ടമല്ല; എന്താകും സൂപ്പർ താരത്തിന്റെ പ്രതികരണം ?

ronaldo-19
SHARE

ലോകഫുട്‍ബോളിലെ മിന്നും താരമാണ് ക്രിസ്റ്റിയാനൊ റൊണാൾഡോ. കളത്തിനു പുറത്തും ഏറെ ആരാധകരാണ് റോണോക്. ആ റോണോയോടാണ് തന്നെ ഞങ്ങൾക് ഇഷ്ടമല്ലെന്ന് ഒരാൾ വെച്ച് കാച്ചിയത്. ഇഷ്ടമല്ലെന്ന് മാത്രമല്ല, വെറുപ്പാണെന്ന് പക്കാ പറഞ്ഞു കളഞ്ഞു. പറഞ്ഞത് ആരാണെന്നോ യുവന്റസിൽ ഒപ്പം കളിക്കുന്ന സൂപ്പർ താരം പാലൊ ഡിബാലെ. നിലവിൽ കോവിഡ് ബാധിച്ചു ചികിത്സയിലാണ് ഡിബാലെ. സംഭവത്തെ പറ്റി ഡിബാലെ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ ' ഒരു ദിവസം ക്യാമ്പിൽ റോണോക് ഒപ്പം ഇരുന്നപ്പോൾ ഞാൻ പറഞ്ഞു, ഞങ്ങൾ അര്ജന്റീനക്കാർക് നിങ്ങളോട് വല്യ താല്പര്യം ഒന്നും ഇല്ല.താങ്കളുടെ രീതികളും സ്വീകാര്യമല്ല. എങ്കിലും താങ്കളിലെ വ്യത്യസ്തത എന്നെ വിസ്മയിപ്പിക്കുന്നു’ – ഇതായിരുന്നു ക്രിസ്റ്റ്യാനോയോടുള്ള ഡിബാലയുടെ വാക്കുകൾ. അപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണമോ?

ഡിബാലയുടെ വാക്കുകളെ അദ്ദേഹം ചിരിച്ചുതള്ളുകയാണ് ചെയ്തത്. ‘എന്റെ രീതികൾ ഇഷ്ടമില്ലാത്ത ഒട്ടേറെപ്പേരുണ്ട്. പക്ഷേ ഇതൊക്കെയാണ് ഞാൻ’ – ഇതായിരുന്നത്രേ, ഡിബാലയോടുള്ള റൊണാൾഡോയുടെ മറുപടി!

കളത്തിലായാലും കളത്തിനു പുറത്തായാലും വളരെ നല്ല വ്യക്തിയാണ് റൊണാൾഡോയെന്നും ഡിബാല അഭിപ്രായപ്പെട്ടു. മറ്റുള്ളവരെ കേൾക്കാനുള്ള അദ്ദേഹത്തിന്റെ താൽപര്യത്തെക്കുറിച്ചും ഡിബാല അഭിമുഖത്തിൽ വാചാലനായി. ലോക ഫുട്ബോളിലെ അതികായൻമാരായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള അപൂർവം താരങ്ങളിലൊരാളാണ് ഡിബാല. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് നിലവിൽ ചികിത്സയിലാണ് അദ്ദേഹം.

MORE IN SPORTS
SHOW MORE
Loading...
Loading...