ക്ലബ്ബുകൾക്ക് വരുമാനമില്ല; വേതനം വേണ്ടെന്ന് വച്ച് സൂപ്പർ താരങ്ങൾ

mssi
SHARE

കോവിഡിനെത്തുടർന്ന് സാമ്പത്തികമാന്ദ്യത്തിലായി ഫുട്‌ബോൾ ക്ലബുകൾ. ക്ലബ്ബുകളെ സഹായിക്കാൻ വേതനം വേണ്ടെന്ന് വച്ചിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ അടക്കമുള്ള സൂപ്പർ താരങ്ങൾ. 

കോവിഡിനെത്തുടർന്നു കളിക്കളം നിശ്ചലമായതോടെ ക്ലബ്ബുകളുടെ വരുമാനവും നിലച്ചു. ലാ ലീഗാ ക്ലബ്ബ് അത് ലെ റ്റിക്കോ മഡ്രിഡ് താരങ്ങളുടെ ഉൾപ്പടെ വേതനം വെട്ടിക്കുറച്ചു. നിലനില്പിന് ഇതല്ലാതെ മറ്റുമാർഗമില്ലെന്നാണ് ക്ലബ്ബ് അറിയിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പടെയുള്ള ബാർസ താരങ്ങൾ 70 ശതമാനം ശമ്പളം വെട്ടിക്കുയക്കാനുള്ള ക്ലബിന്റെ തീരുമാനം അംഗീകരിച്ചു. നോൺ പ്ലെയിങ് സ്റ്റാഫിന് ശമ്പളം ഉറപ്പാക്കാനാണ് ഇത്. യുവന്റസ് കോച്ച് മൗറീഷിയോ സാറിയും റൊണാൾഡോ അടക്കമുള്ള താരങ്ങളും 4 മാസത്തെ ശമ്പളം വേണ്ടേന്ന് വച്ചു.

മാര്ച്ച് മുതൽ റൊണാൾഡോയ്ക്കും ആരൺ റാംസിക്കുമെല്ലാം മുഴുവൻ ശമ്പളവും ക്ലബ്ബ് നല്കിയിരുന്നില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പർ നോൺ പ്ലെയിങ് സ്റ്റാഫിന്റെ ശമ്പളം 20 ശതമാനം വെട്ടിക്കുറച്ചു. ഇംഗ്ലണ്ട് ,ഓസ്ട്രേലിയ ക്രിക്കറ്റ് താരങ്ങളും വേതനം വെട്ടിക്കുറയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ന്യൂസീലൻഡ് റഗ്ബി കോച്ച് ഇയാൻ ഫോസ്റ്ററും പ്രതിസന്ധി മാറുന്നത് വരെ വേതനം കുറയ്ക്കാൻ ഒരുക്കമാണെന്ന് പറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...