ധോണിയുടെ വിരമിക്കൽ സ്വപ്നത്തിൽ ഒതുങ്ങുമോ?

DHONI-WEB
SHARE

അപ്രവചനീയത ധോണിയുടെ കരിയറിൽ ഉടനീളം കാണാം. 2007 ൽ ഇന്ത്യൻ ടീം ക്യാപ്റ്റനായത്, 2007 ലെ ലോകകപ്പ് ജയം, ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ ഇതിലെല്ലാം ഈ അപ്രവചനീയത കാണാം. ഇപ്പോൾ ടീമിലേക്കുള്ള തിരിച്ചു വരവും അങ്ങനെ തന്നെ. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ നീട്ടിവച്ചിരിക്കുന്ന IPL ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഈ വർഷം നടക്കേണ്ട T20 ലോകകപ്പ് അടുത്ത വർഷത്തേക്ക് നീട്ടിയേക്കും. BCCI, ICC യോഗങ്ങൾ വരും ദിവസങ്ങളിൽ നടക്കും. ടൂർണമെൻറ് നടത്തണോയെന്ന് യോഗം തീരുമാനിക്കും.

ധോണിയുടെ ഭാവി ?

2019 ജൂലൈ മുതൽ ധോണി രാജ്യാന്തര മത്സരങ്ങൾ കളിക്കുന്നില്ല. ഈ വർഷത്തെ IPL ൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ച് മികവ് കാട്ടി ട്വന്റി 20 ലോകകപ്പ് ടീമിൽ എത്താനായിരുന്നു ധോണിയുടെ പദ്ധതി. ലോകകപ്പിനു ശേഷം വിരമിക്കാനുമാണ് 38കാരനായ ധോണി ലക്ഷ്യമിട്ടതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. അതനുസരിച്ച് ജനുവരി മുതൽ ധോണി പരിശീലനം തുടങ്ങിയിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെ പലവട്ടം ചാംപ്യന്മാരാക്കിയ ധോണി ഈ വർഷവും അത് ആവർത്തിക്കാനുള്ള ശ്രമത്തിലായിരുന്നു.എന്നാൽ കോവിഡ് കായിക കലണ്ടർ മാറ്റിമറിച്ചിരിക്കുകയാണ്. IPLലും ട്വൻറി20 ലോകകപ്പും മാറ്റി വച്ചാൽ ധോണിക്ക് ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് ദുഷ്ക്കരം ആകും. IPL ൽ പ്രകടനം നടത്തുന്ന ഒരു പാട് സീനിയർ -ജൂനിയർ താരങ്ങൾ ഉണ്ടാവാമെന്നും  അതെല്ലാം പരിശോധിച്ച ശേഷം ആകും ലോകകപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പുമെന്ന് മുഖ്യ സിലക്ടർ സുനിൽ ജോഷി പറഞ്ഞു.. ധോണി ലോകകപ്പിനുള്ള ടീമിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് സുനിൽ ജോഷി പ്രതികരിച്ചത്. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ട്വൻറി20 ലോകകപ്പ് അടുത്ത വർഷത്തേക്ക് നീട്ടിയാൽ ധോണിയുടെ വരവ് അപ്രവചനീയം ആകും. പ്രത്യേകിച്ച് ഈ വർഷത്തെ IPL നീട്ടിവച്ചാൽ. 2006 ൽ ട്വന്റി 20 ഇന്ത്യൻ ടീമിൽ എത്തിയ ധോണി 2007 ലെ ലോകകപ്പ് ടീം ക്യാപ്റ്റനായി ലോകകിരീടം ഇന്ത്യയിൽ എത്തിച്ചു. 98 ട്വൻറി20 മൽസരങ്ങളിൽ നിന്ന് 1617 റൺസ് നേടിയിട്ടുണ്ട്. രണ്ട് അർധ സെഞ്ചുറി നേടിയിട്ടുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...