സ്റ്റേഡിയം കോവിഡ് ആശുപത്രിയാക്കുന്നു; വന്‍തുക നല്‍കി കായികതാരങ്ങള്‍

sports-donate
SHARE

കോവിഡ്19 ചികിത്സക്കായി വെയില്‍സിലെ ദേശീയ സ്റ്റേഡിയം ആശുപത്രിയാക്കി മാറ്റുന്നു. ലോകമെമ്പാടും കായികതാരങ്ങൾ  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തുകയാണ് സംഭാവനയായി നല്‍കുന്നത്. 

വെയിൽസ്‌ ദേശിയടീമിന്റെ റഗ്ബി, ഫുട്ബോൾ മത്സരങ്ങൾനടക്കുന്ന പ്രിൻസിപ്പാലിറ്റിസ്റ്റേഡിയമാണ് ഫീൽഡ് ആശുപത്രിയാക്കിമാറ്റുന്നത്. ഉള്ളിലേക്ക് മടക്കാൻ സാധിക്കുന്ന മേൽക്കൂരയുള്ള സ്റ്റേഡിയത്തിലെ മൈതാനത്തു രണ്ടായിരം കിടക്കകൾ സ്ഥാപിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ ജന്മനാടായ മെദീരയിലെ ആശുപത്രികൾക്ക്  വെന്റിലേറ്ററുകൾ വാങ്ങി നൽകി.

ഫ്രഞ്ച് ക്ലബ് പിഎസ്‌ജി ഓൺലൈൻ ജേഴ്‌സി വില്പനയിലൂടെ സമാഹരിച്ച ഒരുകോടി 65 ലക്ഷം രൂപഫ്രഞ്ച് സർക്കാരിന് കൈമാറി. ടെന്നീസ് താരം റാഫേൽനദാലും ബാസ്കറ്റ് ബോൾതാരം പൗഗാസോളും ചേർന്ന് സ്പാനിഷ് സർക്കാരിന് 91 കോടി രൂപ സമാഹരിച്ചു നൽകും. പാകിസ്ഥാനിൽ ഐസിസി അമ്പയർ അലീംദാർ സ്വന്തം ഹോട്ടലിൽ സൗജന്യഭക്ഷണവിതരണം ആരംഭിച്ചു. 

ഷാഹിദ് അഫ്രീദി നാട്ടുകാർക്ക് അവശ്യ സാധനങ്ങൾ കൈമാറി. ഇന്ത്യൻ അത്‍ലറ്റ് ഹിമദാസ് ഒരുമാസത്തെ ശമ്പളം അസം കോവിഡ്19 റിലീഫ് ഫണ്ടിലേക്ക് കൈമാറി. ഹർഭജൻസിംഗ്, സച്ചിൻടെണ്ടുൽക്കർ, മിൽഖാസിംഗിന്റെ കുടുംബം, എംഎസ്‌ധോണി എന്നിവരുംധനസഹായംനൽകി. അതെസമയം 800 കോടി ആസ്ഥിയുള്ള ധോണി ഒരുലക്ഷംരൂപ ധനസഹായം നൽകിയതിനെതിരെ കടുത്തവിമർശനം ഉയർന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...