കോവിഡിൽ കൈകോർത്ത് കായികലോകം; ആരാധകരെ നേരിട്ട് വിളിച്ച് ബ്രൈറ്റൻ; വൻതുക സംഭാവന

football
SHARE

കോവിഡ് രോഗബാധിതരെ സഹായിക്കാന്‍  കായികലോകം. വന്‍തുക സംഭാവന ചെയ്യുന്നതിനൊപ്പം അവശ്യസാധനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ കൈകോര്‍ക്കുകയാണ് ക്ലബുകളും താരങ്ങളും. 

സഹായങ്ങളുമായി പ്രീമിയര്‍ ലീഗ് ക്ലബുകള്‍ മുന്‍പന്തിയിലുണ്ട്.  ഐസലേഷനില്‍ കഴിയുന്ന പ്രായമായ ആരാധകരെ ഏകാന്തതയില്‍ നിന്ന് മോചിപ്പിക്കാന്‍ ഫോണ്‍ വിളിക്കുകയാണ് ബ്രൈറ്റന്‍. ആസ്റ്റന്‍ വില്ലയും ബേണ്‍ലിയുമടക്കമുള്ളവര്‍ ഫുഡ് ബാങ്കിലേക്ക് സഹായമെത്തിക്കുന്നതിന്റെ തിരക്കിലാണ്. ബേണ്‍ലി താരങ്ങളെല്ലാം പണം പിരിച്ച് സഹായനിധിയിലേക്ക് സംഭാവന ചെയ്തു. ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുറന്നുനല്‍കി. ഭക്ഷണ സാധനങ്ങളെത്തിക്കാനും ഫോണുകള്‍ റീച്ചാര്‍ജുചെയ്യുന്നതിനുമെല്ലാമായി അന്‍പതിനായിരം യൂറോയാണ് എവര്‍ട്ടന്‍ സംഭാവന ചെയ്തത്. 

ഫുഡ് ബാങ്കിലേക്കായി മാഞ്ചസ്റ്റര്‍സിറ്റിയും യുണൈറ്റഡും ചേര്‍ന്ന് ഒരുലക്ഷം യൂറോയാണ് നല്‍കിയത്. ബേസ് ബോള്‍താരം ഫ്രെഡീ ഫ്രീമാന്‍ അറ്റ്‌ലാന്റയിലെ ഫുഡ്ബാങ്കിലേക്ക് അന്‍പതിനായിരം ഡോളറും  േജസന്‍ ഹെയ്‌വാര്‍ഡ് ചിക്കാഗോയിെല സഹായനിധിയിലേക്ക് രണ്ടുലക്ഷം ഡോളറുമാണ് സംഭാവന നല്‍കിയത്. എന്‍ബിഎ മുന്‍താരം ജെറമി ലിന്‍ യൂനിസെഫിലേക്ക് ഒരു ലക്ഷത്തി അന്‍പതിനായിരം ഡോളര്‍ നല്‍കുമെന്ന് അറിയിച്ചു. ബയേണ്‍ മ്യൂണിക്ക് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ഭാര്യ അന്നയും ചേര്‍ന്ന് ഒരു മില്യന്‍ യൂറോയാണ് നല്‍കിയത്. 

MORE IN SPORTS
SHOW MORE
Loading...
Loading...