കോവിഡ് ഭീതി; നിർത്തിവച്ച മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തും

epl-web
SHARE

കോവിഡ് ഭീതിയില്‍ നിര്‍ത്തിവച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മല്‍സരങ്ങള്‍  മൂന്നു നിഷ്പക്ഷ വേദികളിലെ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തിയേക്കും. ജൂണിന് മുമ്പ്  മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, സംപ്രേക്ഷകരായ ചാനലുകള്‍ക്ക് നഷ്ടപരിഹാരമായി ക്ലബുകള്‍ നല്‍കേണ്ടത് ആറായിരം കോടിയോളം രൂപയാണ് .  

92 മല്‍സരങ്ങളാണ് ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവശേഷിക്കുന്നത്. മല്‍സരങ്ങള്‍ റദ്ദാക്കുകയോ, കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയോ വന്നാല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയ ചാനലുകള്‍ക്ക്  ആറായിരം  കോടി രൂപയോളം  പിഴനല്‍കണം എന്നാല്‍ കരാര്‍.  ഇന്ത്യയുള്‍പ്പടെ നൂറിലേറെ രാജ്യങ്ങളില്‍ പ്രീമിയര്‍ ലീഗ് സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതോടെയാണ് തിരഞ്ഞെടുത്ത രണ്ടോ മൂന്നോ സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാതെ ചാനലിലുകളില്‍ സംപ്രേഷണം ചെയ്യാന്‍ മാത്രം മല്‍സരങ്ങള്‍ നടത്താന്‍ പ്രീമിയര്‍ ലീഗ്  ആലോചിക്കുന്നത്. ബിര്‍മിങ്ഹം, നോട്ടിങ്ഹം, ഡെര്‍ബിഷയര്‍, കവന്റ‍റി തുടങ്ങിയ പ്രദേശങ്ങളിലെ നിഷ്പക്ഷ  സ്റ്റേഡിയങ്ങളാകും വേദി. ജൂണ്‍ മാസത്തോടെ പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിപ്പിക്കണം എന്ന് കരാര്‍ നിബന്ധനയും ക്ലബുകള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. തീരുമാനം നടപ്പിലായാല്‍ മൂന്നുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ചാംപ്യന്‍മാരാകാന്‍ പോകുന്ന  ലിവര്‍പൂള്‍ കാണികളൊഴിഞ്ഞ, ആരവങ്ങളില്ലാത്ത സ്റ്റേഡിയത്തില്‍ കിരീടമുയര്‍ത്തേണ്ടിവരും. 

MORE IN SPORTS
SHOW MORE
Loading...
Loading...