സ്പോർട്സ്മാൻ സ്പിരിറ്റോടെ ചൈന; ഷോട്ട്പുട്ടിൽ മികച്ച ദൂരം കുറിച്ച് ലിജിയാവോ

china-16
SHARE

കോവിഡ് ഭീതിയില്‍ നിശ്ചലമായ കായിക ലോകത്തിന് ചൈനയില്‍ നിന്നൊരു ആശ്വാസവാര്‍ത്ത. ബെയ്ജിങ്ങില്‍ നടന്ന ത്രോ ചാംപ്യന്‍ഷിപ്പില്‍ ഷോട്പുട്  ലോകചാംപ്യന്‍ ഗോങ് ലിജിയാവോ ഈ സീസണിലെ, ലോകത്തിലെ മികച്ച ദൂരം കണ്ടെത്തി. കോവിഡ് വ്യാപനത്തിന് ശേഷം ചൈനയില്‍ നടന്ന ആദ്യ ടൂര്‍ണമെന്റാണ്.  

രണ്ടുതവണ ഷോട്പുട് ലോകചാംപ്യനായ ഗോങ് ലിജിയാവോ  ബെയ്ജിങ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ത്രോ ചാംപ്യന്‍ഷിപ്പില്‍ കണ്ടെത്തിയത് 19.70 മീറ്റര്‍. ഈ സീസണിലെ ലോകത്തെ മികച്ച ദൂരം. ഗോങ് പങ്കെടുത്ത സീസണിലെ ആദ്യ ടൂര്‍ണമെന്റ് കൂടിയാണ്. അടച്ചിട്ട സ്റ്റേഡിയത്തിലാണ് ബെയ്ജിങ് സര്‍വകലാശാല ചാംപ്യന്‍ഷിപ്പിപ്പ് സംഘടിപ്പിച്ചത്. കോവിഡ് ഭീതിയില്‍ ലോക ഇന്‍ഡോര്‍ അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് അടക്കമുള്ള മല്‍സരങ്ങള്‍ റദ്ദാക്കപ്പെട്ടതോടെയാണ് ഒളിംപിക്സ് തയ്യാറെടുപ്പിന്റെ ഭാഗമായി ചൈനയില്‍ ത്രോ ഇനങ്ങള്‍ക്ക് മാത്രമായി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. 

കഴിഞ്ഞയാഴ്ചയാണ് ലോക ഇന്‍ഡോര്‍ അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് നടക്കേണ്ടിയിരുന്നത്. ടോക്കിയോ ഒളിംപിക്സ് നടത്തിപ്പ് സംബന്ധിച്ച്  രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി വിവിധ രാജ്യങ്ങളിലെ ഒളിംപിക്സ് സമിതികളും അത്്ലറ്റിക്സ് അസോസിയേഷനുകളുമായി നാളെ ചര്‍ച്ച നടത്തും.  നിലവില്‍ ഒളിംപിക്സ് യോഗ്യതാ മല്‍സരങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ഏതന്‍സില്‍ വ്യാഴാഴ്ച നടക്കേണ്ട ദീപശിഖ കൈമാറ്റം അടച്ചിട്ട സ്റ്റേഡിയത്തിലാകും. 

MORE IN SPORTS
SHOW MORE
Loading...
Loading...