ചാംപ്യൻസ്​ലീഗിൽ അട്ടിമറി; ടോട്ടനത്തെ മലർത്തിയടിച്ച് ലൈപ്സിഷ് ക്വാർട്ടറിൽ

champions-11
SHARE

ചാംപ്യന്‍സ് ലീഗില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ ടോട്ടനം ഹോട്സ്പര്‍ പ്രീക്വാര്‍ട്ടറില്‍ പുറത്ത്. ജര്‍മന്‍ ക്ലബ് ആര്‍ബി ലൈപ്സിഷിനോട് രണ്ടാംപാദത്തില്‍ 3–0ന് തോറ്റു. ലൈപ്സിഷ് ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറുറപ്പിച്ചു. വലന്‍സിയയെ തകര്‍ത്ത് അറ്റലാന്റയും അവസാന എട്ടിലെത്തി.

ഹൊസെ മൊറീഞ്ഞോയുടെ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ ബേബി മൊറീഞ്ഞോ ജൂലിയന്‍ നാഗിള്‍സ്മാനും ലൈപ്സിഷിനും ഇത് ചരിത്രനിമിഷം. പത്തുവര്‍ഷം മാത്രം പ്രായമുള്ള  ടീം സണ്‍ ഹ്യൂങ് മിന്നും ഹാരി കെയ്നുമടക്കം സൂപ്പര്‍താരനിരയില്ലാതെയെത്തിയ ടോട്ടനത്തെ ഇല്ലാതാക്കി. 10-EX മിനിറ്റില്‍ മാര്‍സല്‍ സബിറ്റ്സറിലൂടെ ലീഡ്.

21–ാംമിനിറ്റില്‍ ഹെഡറുമായി വീണ്ടും ഓസ്ട്രിയന്‍ താരം. കളിതീരാന്‍ മൂന്നുമിനിറ്റ് േശഷിക്കെ തോല്‍വിയുടെ ആഴം കൂട്ടി ഫോര്‍സ്ബെര്‍ഗ്. ചാംപ്യന്‍സ് ലീഗില്‍ ഹൊസെ മൊറീഞ്ഞോയ്ക്കെതിെര 3–0ന് ലീഡെടുക്കുന്ന ആദ്യടീമായി ലൈപ്സിഷ്. യൂറോപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ സൂപ്പര്‍ കോച്ചിന്റെ ഏറ്റവും വലിയ പരാജയം. ഇരുപാദങ്ങളിലുമായി നാല് ഗോളുകള്‍ വഴങ്ങിയെങ്കിലും ഒന്നുപോലും മടക്കാനായില്ലെന്ന നാണക്കേട് മാത്രം ടോട്ടനത്തിന് ബാക്കി. 

കോവിഡ് ഭീതിയില്‍ അടച്ചിട്ട സ്റ്റേഡിയത്തിനുള്ളില്‍ നടന്ന മല്‍സരത്തില്‍ ജോസിപ് ഇലിസിച്ച് വലന്‍സിയയെ നാണംകെടുത്തി. നാലുഗോളടിച്ച സ്ലൊവേനിയന്‍ താരത്തിന്റെ മികവില്‍ 4–3ന് രണ്ടാംപാദത്തില്‍ ജയം. ഒപ്പം അവസാന എട്ടിലേക്കുള്ള ടിക്കറ്റും.

MORE IN SPORTS
SHOW MORE
Loading...
Loading...