ലാറയുടെ പ്രിയതാരം രാഹുൽ; ‘ക്ലാസ് ബാറ്റ്സ്മാന്‍; അഴകുളള കളി’

lara-web
SHARE

ക്രിക്കറ്റിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്ന് ചോദിച്ചാൽ കൂടുതൽ പേരുടെയും ഉത്തരങ്ങൾ ‘ഫാബുലസ് ഫോർ’ എന്നറിയപ്പെടുന്ന ഇന്ത്യൻ നായകൻ വിരാട് കോലി, ഓസീസ് താരം സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൻ എന്നിവരിൽ ഒതുങ്ങാനാണ് സാധ്യത. ഇതേ ചോദ്യം വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയോടാണ് ചോദിക്കുന്നതെങ്കിലോ? ഉത്തരം വ്യത്യസ്തമായിരിക്കും. ഇപ്പോഴത്തെ താരങ്ങളിൽ ലാറയ്ക്ക് പ്രിയപ്പെട്ടത് ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുലാണ്.


റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20 സീരീസ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ലാറ രാഹുലിനോടുള്ള തന്റെ പ്രിയം വെളിപ്പെടുത്തിയത്.

‘ക്ലാസ് ബാറ്റ്സ്മാനാണ് രാഹുൽ. മികച്ച എന്റർടെയ്നറും. കണ്ടിരിക്കാൻ അഴകുള്ള കളിയാണ് അദ്ദേഹത്തിന്റേത്’ – ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ലാറ വിശദീകരിച്ചു.

MORE IN SPORTS
SHOW MORE
Loading...
Loading...