സഹീറും പറന്നു; പ്രായം തോറ്റു; വിസ്മയം ഇൗ ക്യാച്ച്: വിഡിയോ

saheer-khan
SHARE

പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ്താരം സഹീർഖാൻ. സഹീറിന്റെ സൂപ്പർ ക്യാച്ച് കണ്ട് കണ്ണുംതള്ളിയിരിക്കുകയാണ് ക്രിക്കറ്റ് കളിക്കാരും ആരാധകരും. വിന്‍ഡീസ് ലെജന്‍‌സിനെതിരായ മത്സരത്തില്‍ ഒറ്റകൈകൊണ്ട് വിസ്‌മയ ക്യാച്ചെടുക്കുകയായിരുന്നു നാല്‍പ്പത്തിയൊന്നുകാരനായ സഹീർ.

സഹീറിന്‍റെ ക്യാച്ച് കണ്ട് നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള താരങ്ങള്‍ക്ക് വിശ്വസിക്കാനായില്ല. സഹീറിനെ ഇന്ത്യന്‍ താരങ്ങള്‍ പ്രശംസിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണാനായി. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ സഹീര്‍ ഖാന്‍ 30 റണ്‍സിന് രണ്ട് വിക്കറ്റും നേടി. മത്സരത്തില്‍ ഇന്ത്യ ലെജന്‍ഡ്സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 

വിന്‍ഡീസ് ലെജന്‍ഡ്‌സ് ഇന്നിംഗ്‌സിലെ 17-ാം ഓവറിലായിരുന്നു സഹീറിന്‍റെ തകര്‍പ്പന്‍ ക്യാച്ച്. ഇന്ത്യന്‍ മുന്‍ പേസര്‍ മുനാഫ് പട്ടേലിനെ ഫ്ലിക്ക് ചെയ്ത് അതിര്‍ത്തികടത്താനായിരുന്നു റിക്കാര്‍ഡോ പവലിന്‍റെ ലക്ഷ്യം. എന്നാല്‍ ഡീപ് സ്‌ക്വഡര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്‌തിരുന്ന സഹീര്‍ ഉയര്‍ന്നുചാടി പന്ത് കൈക്കലാക്കി. ഒരു റണ്‍ മാത്രമാണ് റിക്കാര്‍ഡോ പവര്‍ നേടിയത്. വിഡിയോ കാണാം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...