‘റിവേഴ്സ് ഹെലികോപ്റ്റർ’ ആണ് ഇവന്റെ മെയിന്‍; ആ വെറൈറ്റി ഷോട്ടിന്റെ ഉടമ

richu-cricket
SHARE

ആലപ്പുഴക്കാരനായ പ്ലസ് ടു വിദ്യാർഥി റിച്ചുവിന്റെ ‘റിവേഴ്സ് ഹെലികോപ്റ്റർ’ ഷോട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. ഈ മാസം പ്ലസ് ടു പരീക്ഷയാണെങ്കിലും ക്രിക്കറ്റാണ് ആലപ്പുഴ വട്ടയാൽ വാർഡ് വെട്ടയ്ക്കൽ പുരയിടം റിനാസ് മൻസിലിൽ ജിഹാസിന്റെ (റിച്ചു– 19) ‘ജീവൻ’. പ്രാദേശിക ടൂർണമെന്റുകളിൽ ചുരുങ്ങിയ സമയംകൊണ്ടു സൂപ്പർതാരമായ റിച്ചു കഴിഞ്ഞ മാസം ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന ആലപ്പി സൂപ്പർ ലീഗിൽ കോബ്രാസ് ആലപ്പുഴ ടീമിനു വേണ്ടി 23 പന്തിൽ 102 റൺസ് നേടിയാണു ശ്രദ്ധ നേടിയത്.

കഴിഞ്ഞ മാസം 29 ന് ആലപ്പുഴ വലിയകുളം ഗ്രൗണ്ടിൽ നടന്ന എംഎൽഎസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലാണ് ഇപ്പോൾ വൈറലായ ഷോട്ട് പിറന്നത്. മുൻപും ഇതേ ശൈലിയിൽ ബൗണ്ടറി പായിച്ചിട്ടുള്ള റിച്ചുവിന്റെ ബാറ്റിങ് ഒരു സുഹൃത്ത് മൊബൈലിൽ പകർത്തി ആലപ്പുഴക്കാരൻ എന്ന ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്തതോടെയാണു വൈറലായത്. മുൻ ഇന്ത്യൻ ബോളർ ഹർഭജൻ സിങ്, ദക്ഷിണാഫ്രിക്കയുടെ മുൻ ബാറ്റ്സ്മാൻ ഹെർഷൽ ഗിബ്സ്, ഇന്ത്യൻ ടീം ഫീൽഡിങ് കോച്ച് ആർ.ശ്രീധർ തുടങ്ങിയവർ ഈ വിഡിയോ ഷെയർ ചെയ്തതോടെ ലോകമെങ്ങും റിച്ചുവിന്റെ ബാറ്റിങ് ചർച്ചയായി.

MORE IN SPORTS
SHOW MORE
Loading...
Loading...