ഷഫാലി വര്‍മ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്; ‘ആണ്‍കുട്ടിയെപ്പോലെ മുടിവെട്ടിച്ച മകള്‍’

PTI2_29_2020_000113B
SHARE

ഇന്ത്യയുടെ 16കാരി ഓപ്പണര്‍ ഷഫാലി വര്‍മ ഐസിസി വനിത ട്വന്റി20 റാങ്കിങ്ങില്‍  ഒന്നാം സ്ഥാനത്ത്. മിഥാലി രാജിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. 

ക്രിക്കറ്റ് കളിക്കാന്‍ അവസരം ലഭിക്കുന്നതിന് ആണ്‍കുട്ടിയെപ്പോലെ മുടിവെട്ടിച്ച് അച്ഛന്‍ പരിശീലനകേന്ദ്രത്തിലെത്തിച്ച മകള്‍ ഇന്ന് ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്.  ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെയാണ് റാങ്കിങ്ങില്‍ ഷഫാലി 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒന്നാമതെത്തിയത്. ലോകകപ്പില്‍ നാല് ഇന്നിങ്സില്‍ നിന്ന് 161 റണ്‍സാണ് ഷഫാലി അടിച്ചെടുത്തത്. ലങ്കയ്ക്കെതിരെയും കീവീസിനെതിരെയും കളിയിലെ താരം. 

മകളെ ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ ഒരു അക്കാദമികളും തയ്യാറാകത്തതോടെ രണ്ടുവര്‍ഷത്തേയ്ക്ക് പരിശീലകന്റ വേഷമണിഞ്ഞ അച്ഛനും ഇത് അഭിമാന നിമിഷം.

MORE IN SPORTS
SHOW MORE
Loading...
Loading...