പ്രതീക്ഷകൾ നശിച്ചു; താങ്ങായത് അച്ഛൻ; വിക്രമിനെക്കുറിച്ച് ധ്രുവ് വിക്രം

vikram-dhruv-vikram
SHARE

പ്രതിസന്ധിഘട്ടങ്ങളിൽ താങ്ങായ അച്ഛനെക്കുറിച്ച് വികാരാധീനനായി ധ്രുവ് വിക്രം.  ഇപ്പോള്‍ ജീവിതത്തില്‍ എന്തെങ്കിലുമാണെങ്കില്‍ അതെല്ലാം തന്റെ അച്ഛന്റെ പരിശ്രമത്തിന്റെയും ആദിത്യ വര്‍മ്മ എന്ന ഈ ചിത്രം പുറത്തിറക്കണം എന്ന വാശിയുടെയും ഫലമാണെന്ന് ഇ‍ൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. പ്രതീക്ഷയറ്റു നിന്നപ്പോൾ വഴി കാട്ടിയായത് അച്ഛന്‍ ആണെന്നും ധ്രുവ് തുറന്നു പറയുന്നു.

‌ആദിത്യ വര്‍മ്മ ഒരു റീമേക്ക് ആണെങ്കിലും താന്‍ എന്നും ആരാധിച്ച തന്റെ അച്ഛന്റെ കൂടെ ജോലി ചെയ്തു, ആ മനുഷ്യനില്‍ നിന്ന് ഏറെ പഠിക്കാന്‍ സഹായിച്ചത് ഈ ചിത്രമാണ്. അച്ഛന്റെ സ്വപ്നമാണ് തന്നെ ഇവിടം വരെ എത്തിച്ചത്. അത് കൊണ്ട് തന്നെ അച്ഛന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ താന്‍ എത്ര വേണമെങ്കിലും പരിശ്രമിക്കുമെന്നും ധ്രുവ് പറയുന്നു. അച്ഛനെ പോലെ ഒരു ഇതിഹാസമാകാന്‍ തനിക്കു ഒരിക്കലും കഴിയില്ല എന്നും ധ്രുവ് പറയുന്നു.

സംവിധായകന്‍ ബാലയുടെ പിന്‍മാറ്റവും അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകന്‍ സിനിമ ഏറ്റെടുത്തതും ആദിത്യ വര്‍മ്മയുടെ റിലീസ് വൈകിച്ചു. പ്രതിസന്ധികൾക്കിടയിൽ പ്രതീക്ഷകള്‍ നശിച്ചപ്പോൾ തന്നെ ചേര്‍ത്തു പിടിച്ചു കൂടെ നിന്നത് അച്ഛന്‍ വിക്രമാണെന്നും അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ധ്രുവ് കൂട്ടിച്ചേർത്തു. 

MORE IN SPORTS
SHOW MORE
Loading...
Loading...