ലിവറിന്റെ കരളുതകര്‍ത്ത് വാട്ഫോഡ്; ലെസ്റ്ററിനെ നോവിച്ച് ‘നോര്‍വിച്ച്’

Britain Soccer Premier League
SHARE

എന്നാലും എന്തൊരു തോല്‍വിയാണ് എന്റെ കരളേ... പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പിന്റെ കരുത്തിനെ വിജയങ്ങളുടെ ഏഴാം സ്വര്‍ഗത്തില്‍ നിന്ന് പിടിച്ച് താഴേക്കിട്ടു. അതും പത്തൊന്‍പതാം സ്ഥാനക്കാരായ വാട്ഫോഡ്. ശരിക്കും ആരാധാകരുടെയും ഫുട്ബോള്‍ പ്രേമികളുടെയും കരളുതകര്‍ത്താണ് വാട്ഫോഡ് സിസണിലെ അഞ്ചാം ജയം നേടിയത്. ചുവന്ന ചെകുത്തന്‍മാരായി സീസണ്‍ മുഴുവന്‍ തകര്‍ത്തിട്ട് ഒടുവില്‍ ഹൃദയം തകര്‍ക്കുംപോലൊരു തോല്‍വി. ഒട്ടും സഹിക്കാനാവുന്നില്ലെങ്കിലും  തോല്‍വി ഹൃദയഭേദകം തന്നെ, അതും തുടര്‍ജയങ്ങളുടെ റെക്കോര്‍ഡിലേക്കെത്തിനിക്കുമ്പോള്‍... ചില കണക്കുകളൊന്ന് നോക്കി വരാം....

തലപ്പത്ത് ലിവര്‍ തന്നെ, പിന്നാലെ സിറ്റിയും ലെസ്റ്ററും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇപ്പോഴാണ് ശരിക്കും പ്രീമിയറായത്. രണ്ടുദിവസങ്ങള്‍, രണ്ടു കളികള്‍. മൂന്നാം സ്ഥാനക്കാരയ ലെസ്റ്റര്‍ സിറ്റിയെ അവസാന സ്ഥാനക്കാരായ നോര്‍വിച്ച് സിറ്റി ചെറുതായൊന്ന് നോവിച്ചു. ഒരു ഗോളടിച്ചു, ലെസ്റ്റര്‍ തോറ്റു . ലാസ്റ്റ് ബെഞ്ചിലൊരുവന്‍ ഫോമായാല്‍ കട്ടചങ്കായ വാട്ഫോഡിന്  പിന്നെ നോക്കി നില്‍ക്കാന്‍ പറ്റുമോ? പക്ഷേ പത്തൊന്‍പതാം സ്ഥാനക്കാരായ വാട്ഫോഡിന് കളി ലിവര്‍പൂളുമായിട്ടായിരുന്നു, ടൂര്‍ണമെന്റിലെ ടോപ്പേഴ്സായ ഇതുവരെ തോല്‍വിയറിയാത്ത പ്രീമിയര്‍ ലിവറുമായി. വാട്ഫോഡിനെ ചുമ്മാ തകര്‍ത്തുകളയാനാണ് ലിവറിന്നലെ കളത്തിലിറങ്ങിയത്.

‘ഞങ്ങളീ ലാസ്റ്റ് ബെഞ്ചേഴ്സ് പഠിക്കാത്തോണ്ടാ...നീയൊക്കെ ഫസ്റ്റായത്. നമ്മള് വിചാരിച്ചാ നടക്കാത്തതായിട്ട് ഒന്നുമില്ല’ ഇന്നലെ ലിവറിനെതിരെയുള്ള കളി കഴിഞ്ഞ് വാട്ഫോഡ് ആരാധകര്‍ ഈ ഡയലോഗ് പറഞ്ഞാല്‍ ഞെട്ടേണ്ട. സംഗതി സത്യമാണ്. ഇന്നലെ ലിവറിനെ തോല്‍പിച്ച ഈ കളിയൊക്കെ എവിടെയായിരുന്നു പ്രിയപ്പെട്ട വാട്ഫോഡ്... മൂന്നൂഗോളടിച്ച് ലിവറിനെ പഞ്ഞിക്കിട്ടാണ് വാട്ഫോഡ് പ്രീമിയര്‍ ലീഗിലെ പിഞ്ച് ഹിറ്ററായത്. ലിവര്‍പൂളിന്റെ 44 മല്‍സരങ്ങളുടെ അപരാജിത കുതിപ്പിന് തടയിട്ട വാട്ഫോഡ് ആരാധകരുടെ കരളുതകര്‍ത്തു. 37 മല്‍സരങ്ങള്‍ക്ക് ശേഷമാണ് ഗോളടിക്കാതെ സാലെയും മാനെയുമടങ്ങുന്ന സഖ്യം മൈതാനത്ത് നിന്ന് മടങ്ങിയത് . 

FBL-ENG-PR-WATFORD-LIVERPOOL

മുമ്പന്‍മാരെ നോവിക്കുന്ന നോര്‍വിച്ച്; ഗോളടിപ്പിക്കാത്ത വാട്ഫോഡ്

ലീഗിലെ അവസാന സ്ഥാനക്കാരാണെങ്കിലും അത്ര പിമ്പന്‍മാരല്ല നോര്‍വിച്ച്. ‘ ആ ചെറിയ മീനുകളോടൊക്കെ പോകാന്‍ പറ, വമ്പന്‍ സ്രാവുകളൊക്കെ വരട്ടെ.. അതാണ് നോര്‍വിച്ചിന്റെ ലൈന്‍. അതായത് കുട്ടി ടീമുകളോടൊക്കെ തോറ്റിട്ട് മുന്‍നിരയിലെ കരുത്തന്മാരെത്തുമ്പോള്‍ സ്വഭാവം മാറും നോര്‍വിച്ച്. ലീഗിലെ ജയങ്ങളുടെ കണക്കെടുത്താല്‍ കൃത്യമായി നമുക്കത് കാണാം. എവര്‍ട്ടനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്നുഗോളിന് തോല്‍പിച്ചു. ആര്‍സനലിനോട് സമനില, ലെസ്റ്ററിനോട് ആദ്യം കണ്ടപ്പോള്‍ സമനില. അങ്ങനെ വമ്പന്‍മാരെ പിടിച്ചേ ശീലമുള്ളൂ നോര്‍വിച്ചിന്... ഇനി വാട്ഫോഡിന്റെ കാര്യമെടുത്താലും സംഭവം പൊളിയാണ്.  ഗോളടിക്കാന്‍ സമ്മതിക്കാതെ തോല്‍പിക്കുന്നതാണ് വാട്ഫോഡിന്റെ മെയിന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആസ്റ്റണ്‍ വില്ലയും ബേണ്‍മൗത്തും  നോര്‍വിച്ച് സിറ്റിയുമൊക്കെ വാട്ഫോഡിനെതിരെ ഗോളടിക്കാനാകാതെ തോറ്റമ്പിയവരാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...