അമ്പമ്പോ.. എന്തൊരു ക്യാച്ച്! ജഡേജയുടെ ചാട്ടത്തിൽ അമ്പരന്ന് ആരാധകർ; വിഡിയോ

jadeja-01
SHARE

ലോകത്തിലേറ്റവും മികച്ച ഫീൽഡർ ആരാണെന്ന ചോദ്യത്തിന് ഇന്ത്യ–ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് കണ്ട ആർക്കും മറിച്ചൊരു അഭിപ്രായമുണ്ടാവില്ല. അത് രവീന്ദ്ര ജഡേജ തന്നെയെന്ന് അവർ നൂറ് തവണ പറയും. നീൽ വാഗ്ണറെ പുറത്താക്കാൻ ജഡേജയെടുത്ത ആ ക്യാച്ചിനെ എങ്ങനെ വിശേഷിപ്പിക്കാനാണ്. അവിശ്വസനീയമെന്ന് കമന്റേർ ഉറക്കെ വിളിച്ചു. സ്റ്റേഡിയം ഇളകി മറിഞ്ഞു. ഷമിയുടെ പന്തിനെ അടിച്ച് പായിക്കാൻ ശ്രമിച്ച വാഗ്ണറെ, പിന്നിലേക്ക് ഓടി അസാധ്യമെയ്​വഴക്കത്തോടെ വായുവിൽ ഉയർന്ന് പൊന്തിയാണ് ജഡേജ പിടികൂടിയത്. ഇടത്തേ കയ്യിൽ ബോൾ ഭദ്രം. ‌

നീൽ വാഗ്​ണറുടെ വിക്കറ്റ് വീണപ്പോൾ തകർന്നത് ന്യൂസീലൻഡ് കൂടിയാണ്. കെയ്ലുമായി ചേർന്നുള്ള വാഗ്ണറുടെ റൺമല കയറ്റം അതോടെ അവസാനിച്ചു.

 ഈ വർഷത്തെ ഏറ്റവും മികച്ച ക്യാച്ചെന്നാണ് വാഗ്ണർ ഇതിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...