മോശം പ്രകടനത്തിനിടെ തലയിൽ നിന്ന് പുക; ക്രിസ് ലിന്റെ ദൃശ്യങ്ങൾ വൈറൽ

chrislynn-web
SHARE

 പാക്കിസ്ഥാൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ ഓസ്ട്രേലിയന്‍ താരം ക്രിസ് ലിന്നിന്റെ തലയിൽനിന്ന് പുക ഉയർന്നതായി രാജ്യാന്തര മാധ്യമങ്ങൾ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പിഎസ്എല്ലിൽ ലാഹോർ ക്വാലാൻഡേഴ്സും പെഷവാർ സൽമിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

ശനിയാഴ്ച നടന്ന മത്സരം മഴ കാരണം 12 ഓവറായി നടത്താനാണു തീരുമാനിച്ചിരുന്നത്. തുടർന്ന് ക്വാലാൻഡേഴ്സ് ടീം ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു ക്രിസ് ലിന്നിന്റെ തലയിൽനിന്നു പുക ഉയരുന്നതായി ശ്രദ്ധയിൽപെട്ടത്. അധികം വൈകാതെ ഇതിന്റെ വിഡിയോ ദൃശ്യങ്ങളും വൈറലായി. ഈ സമയത്തു ടീമിന്റെ മോശം പ്രകടനത്തിൽ ലിൻ അസ്വസ്ഥനായിരുന്നത് അദ്ദേഹത്തിന്റെ മുഖത്തുനിന്നും വ്യക്തമാണെന്നും ആരാധകർ അവകാശപ്പെടുന്നു.

പിഎസ്എല്ലിൽ ലാഹോർ‌ ക്വാലാൻ‍ഡേഴ്സിന്റെ താരമാണ് ക്രിസ് ലിൻ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പെഷവാർ സൽ‌മി ഏഴു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടി. എന്നാൽ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ക്വാലാൻഡേഴ്സിന് 12 ഓവറിൽ ആ് വിക്കറ്റ് നഷ്ടത്തിൽ 116 റണ്‍സ് മാത്രമാണു സ്വന്തമാക്കാൻ കഴിഞ്ഞത്. ലാഹോർ ടീമിന് 16 റൺസിന്റെ തോൽവി. 15 പന്തുകൾ നേരിട്ട ക്രിസ് ലിൻ 30 റൺസാണു മത്സരത്തിൽ നേടിയത്. സമിത് പട്ടേൽ 15 പന്തിൽനിന്ന് 34 റൺസെടുത്തെങ്കിലും നാലു വിക്കറ്റു വീഴ്ത്തിയ ലൂയിസ് ഗ്രിഗറിയുടെ ബോളിങ്ങിൽ ലാഹോർ പതറുകയായിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...