രണ്ടാം ഇന്നിങ്സിലും കാലിടറി ഇന്ത്യ; നായകനടക്കം വന്നപോലെ മടങ്ങി

cricket
SHARE

ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന പരിതാപകരമായ നിലയില്‍. 97 റണ്‍സ് മാത്രമാണ് ഇന്ത്യയുടെ ലീഡ്. രണ്ടാം ദിനം കീവീസ് 235 റണ്‍സിന് പുറത്തായി. ഒന്‍പതാം വിക്കറ്റില്‍ വാഗ്‍നര്‍ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടൊരുക്കിയ കൈല്‍ ജേമിസനാണ് ഇന്ത്യയ്ക്ക് തലവേദനയായത്. 

ആദ്യം ദിനം അഞ്ചുവിക്കറ്റ്, രണ്ടാം ദിനം നിര്‍ണായകമായ 49 റണ്‍സ്, ഇന്ത്യയ്ക്ക് മനസമാധാനം തരില്ലെന്ന് ഉറപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് കൈല്‍ ജേമിസണ്‍. വിക്കറ്റ് നഷ്ടപ്പെടാതെ 63 റണ്‍സെന്ന നിലയില്‍ നിന്ന് ഏഴിന് 153 എന്ന സ്കോറിലേയ്ക്ക് തകര്‍ന്നടിഞ്ഞപ്പോള്‍ കീവീസ് ഇന്ത്യന്‍ സ്കോറിനേക്കാള്‍ 89 റണ്‍സ് പിന്നില്‍. 

ഭേദപ്പെട്ട ലീഡ് സ്വപ്നം കണ്ട കോലിക്ക് മുന്നില്‍ ജേമിസണ്‍ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി രസിച്ചു. 63 പന്തില്‍ 49 റണ്‍സ് അടിച്ചെടുത്ത ജേമിസണ്‍ ഏട്ടാം വിക്കറ്റില്‍ ഗ്രാന്‍ഡ്ഹോമിനൊപ്പം 24 റണ്‍സും ഒന്‍പതാം വിക്കറ്റില്‍ വാഗ്‍നര്‍ക്കൊപ്പം 51 റണ്‍സും ചേര്‍ത്തു. ഇന്ത്യയുടെ ലീഡ് ഏഴുറണ്‍സില്‍ ഒതുങ്ങി. മുഹമ്മദ് ഷമി നാലുവിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ കോലിയും പൃഥ്വിയും പൂജാരയും വന്നപോലെ മടങ്ങിയപ്പോള്‍ ഇന്ത്യ ആറിന് 90 റണ്‍സ്. ഋഷഭ് പന്ത്–ഹനുമ വിഹാരി ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് നാളെ ഇന്ത്യയുടെ പ്രതീക്ഷ. ലീഡ് 150-ന് മുകളിലെത്തിച്ച് കീവീസിനെ എറിഞ്ഞിട്ടാല്‍ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാം. 

MORE IN SPORTS
SHOW MORE
Loading...
Loading...