ഗ്ലെൻ മാക്‌സ്‌വെൽ വിവാഹിതനാകുന്നു; വധു ഇന്ത്യന്‍ വംശജ

maxwell-vini-raman
SHARE

ഇന്ത്യയ്ക്കിതാ വീണ്ടുമൊരു ഒാസ്ട്രേലിയന്‍ ക്രിക്കറ്റ് ലോകത്ത് നിന്നൊരു മരുമകന്‍. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ വിവാഹിതനാകുന്നു. ഇന്ത്യൻ വംശജയായ വിനി രാമനാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞെന്ന് മാക്‌സ്‌വെല്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. വിനി രാമനും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ വേരുകള്‍ ഉള്ള വിനി, ജനിച്ചതും വളര്‍ന്നതുമെല്ലാം ഒാസ്ട്രലിയയില്‍ ആണ്. ഇരുവരും 2017 മുതല്‍ പ്രണയത്തിലാണ്. ഒാസ്ട്രലിയയില്‍ ഫാര്‍മസിസ്റ്റായി ജോലിനോക്കുകയാണ് വിനി. 

ബിഗ് ബാഷ് ലീഗിൽ മാക്‌സ്‌വെലിന്റെ ടീമായ മെൽബൺ സ്റ്റാർസിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. െഎപിഎല്ലില്‍ ഇത്തവണ കിങ്സ് ഇലവന്‍ പഞ്ചാബാണ് മാക്സ്​വെല്ലിന് സ്വന്തമാക്കിയത്. സഹതാരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

വിദേശ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഇതിനുമുമ്പും ഇന്ത്യന്‍ യുവതികളെ വിവാഹം ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി ഇന്ത്യൻ യുവതിയെ വിവാഹം ചെയ്തതിന്റെ അലയൊലികൾ അടങ്ങും മുൻപാണ് ഈ വാര്‍ത്തയും ക്രിക്കറ്റ് ലോകത്ത് ഇടംപിടിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...