ആർസിബിയുടെ ‘ട്രംപ് കാർഡ്’ ആരെന്ന് ചോദ്യം; വിരാട് കോലി എന്ന് ട്രംപ്; വിഡിയോ

trump-web-new
SHARE

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരുക്കം തകൃതിയാക്കി ടീമുകള്‍. നീണ്ട ഇടവേളയ്ക്കുശേഷം കളത്തിലേക്കു തിരികെയെത്തുന്ന മഹേന്ദ്രസിങ് ധോണി ഉടൻ ടീമിനൊപ്പം ചേരുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എല്ലാ ടീമുകളുടെയും ട്വിറ്റർ പേജുകളിൽ ഐപിഎൽ ആവേശം പടർന്നുപിടിച്ചുകഴിഞ്ഞു. ഇതിനിടെ, ഇന്ത്യയിൽ സന്ദർശനം നടത്തി മടങ്ങിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘കൂട്ടുപിടിച്ച്’ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നടത്തിയ വിഡിയോ ശ്രദ്ധേയമായി.

കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ മൊട്ടേരയിൽ പണികഴിപ്പിച്ച പുതിയ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വൻ ജനാവലിയെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ട്രംപ്, ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി എന്നിവരെയും പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഇരുവരുടെയും പേരുകളുടെ ഉച്ചാരണത്തിൽ ട്രംപിനു വന്ന പിഴവ് ട്വിറ്ററിൽ വൈറലാവുകയും ചെയ്തു.

സച്ചിൻ എന്നതിനു പകരം ‘സൂ.ച്ചിൻ’ എന്നും വിരാട് എന്നതിനു പകരം ‘വിരോട്’ എന്നുമാണ് ട്രംപ് ഉച്ചരിച്ചത്. ട്രംപിന്റെ ഉച്ചാരണപ്പിശകിനെ ‘ട്രോളി’ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ വിരാട് കോലിയുടെ പേരു പരാമർശിക്കുന്ന ഭാഗമാണ് ആർസിബി എഡിറ്റ് ചെയ്ത് വ്യത്യസ്തമായൊരു വിഡിയോ ആക്കിയത്.

‘മിസ്റ്റർ പ്രസിഡന്റ്, ആർസിബിയുടെ ട്രംപ് കാർഡ് ആരാണ്’ എന്ന് ഒരാൾ ചോദിക്കുന്നതാണ് വിഡിയോയുടെ തുടക്കം. ഇതിനു പിന്നാലെ മൊട്ടേരയിലെ പ്രസംഗത്തിൽ വിരാട് കോലിയുടെ പേര് ട്രംപ് പരാമർശിക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് ചേർത്തതാണ് വിഡിയോ. സംഭവം എന്തായാലും വൈറലായിക്കഴി‍ഞ്ഞു

MORE IN SPORTS
SHOW MORE
Loading...
Loading...