അര്‍ജുന അവാര്‍ഡ് ജേതാവ് മുഹമ്മദ് അനസിന് വീടാകുന്നു; സ്വപ്നസാഫല്യം

anas-home
SHARE

അര്‍ജുന അവാര്‍ഡ് ജേതാവായ മുഹമ്മദ് അനസിന് വീട് വയ്ക്കാന്‍ സ്ഥലമായി. വൈദ്യശാല ഉടമയും നിലമേല്‍ സ്വദേശിയുമായ ശശിധരന്‍നായരാണ്, വഴിയുള്ള സ്ഥലത്ത് ഒരു വീടെന്ന കായികതാരമായ അനസിന്റ ആഗ്രഹം സഫലമാക്കിയത്.

ട്രാക്കില്‍ അതിവേഗം കുതിക്കുന്ന അനസിന് വീട്ടിലേക്കൊന്ന് ഒാടിയെത്തണമെന്ന് വിചാരിച്ചാല്‍ നടക്കില്ല. കാരണം അത്രയേറെ ഇടുങ്ങിയതാണ് വഴി. അര്‍ജുന അവാര്‍ഡ് ജേതാവായപ്പോള്‍ നിരവധി സ്വീകരണ വേദികളില്‍ അനസ് ദുഖത്തോടെ പറഞ്ഞതും ഈ വഴിയെക്കുറിച്ചായിരുന്നു. ഒടുവില്‍ അനസിന്റ ദുഖത്തിന് ശശിധരൻ നായരും അധ്യാപികയായ ഭാര്യ വിനീതകുമാരിയും പരിഹാരം കണ്ടു. നിലമേല്‍ ജംക്ഷന് തൊട്ടടുത്ത് സൗജന്യമായി അഞ്ചുസെന്റ് സ്ഥലം.

സിനിമാ താരങ്ങളുടെ സംഘടനായ അമ്മയും മറ്റും ചേര്‍ന്ന് അനസിന് പുതിയ വീടുവെച്ചു നല്‍കും.കായിക താരങ്ങളെ സഹായിക്കേണ്ട സര്‍ക്കാരും സ്പോര്‍ട്്സ് കൗണ്‍സിലും  മാറിനിന്നപ്പോള്‍ അനസിനെ സ്വന്തം മകനെപ്പോലെ ചേര്‍ത്ത് പിടിച്ച ഈ കുടുംബത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 

MORE IN SPORTS
SHOW MORE
Loading...
Loading...