ചാംപ്യന്‍സ് ലീഗില്‍ ബാര്‍സലോനയ്ക്ക് സമനില കുരുക്ക്

champions-league
SHARE

ചാംപ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍  ബാര്‍സിലോനയെ  സമനിലയില്‍ തളച്ച്    ഇറ്റാലിയന്‍ ക്ലബ് നാപ്പൊളി. മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ,  ബുന്ദസ്‌ ലിഗ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത മൂന്നുഗോളിന് തകര്‍ത്തു അവസാനം കണ്ട നാലു തവണയും ജയം ബാര്‍സയ്ക്കായിരുന്നു. ഇക്കുറിയും അവര്‍ അത്ര ആഗ്രഹിച്ചു. പക്ഷേ ആഗ്രഹത്തിന് ആയുസ് 30 മിനുട്ട് മാത്രം.

ബാര്‍സയുടെ പ്രതിരോധത്തെയും ഗോളിയേയും കാഴ്ചക്കാരാക്കി ഡ്രൈസ് മെര്‍ട്ടെന്‍സിന്റെ ഉജ്വല ഗോള്‍. അഞ്ചാം വട്ടം തോല്‍ക്കാനില്ലെന്ന നാപ്പൊളിയുടെ പ്രഖ്യാപനം. ഒരു ഗോള്‍ കടവുമായി രണ്ടാം പകുതിക്കിറങ്ങിയ ബാര്‍സ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ചു. 57 മിനിട്ടില്‍ ഫലം കിട്ടി രണ്ടാം പാദം സ്വന്തം തട്ടകത്തിലാണെന്ന മുന്‍തൂക്കം ബാര്‍സയ്ക്ക് സ്വന്തം.

ലാംപാര്‍ഡ് മാജിക് പ്രതീക്ഷിച്ച ചെല്‍സി ആരാധകര്‍ കരഞ്ഞുകൊണ്ടായിരിക്കും മല്‍സരം കണ്ടുതീര്‍ത്തത്. എതിരില്ലാത്ത മൂന്നുഗോളിനാണ് ബയണ്‍ ചെല്‍സിയെ പഞ്ഞിക്കിട്ടത്. 2012ല്‍ തങ്ങളെ തോല്‍പിച്ച്  ചാപ്യന്‍മാരായതിന്റെ കലിപ്പും തീര്‍ന്നു.2012ല്‍ തങ്ങളെ തോല്‍പിച്ച്  ചാപ്യന്‍മാരായ ചെല്‍ലിയെ ബയണ്‍ തകര്‍ത്തുകളഞ്ഞു. എതിരില്ലാത്ത മൂന്നുഗോളിന്റെ തകര്‍പ്പന്‍ ജയം. ചാംപ്യന്‍ ടീ

2012–ല്‍ ചെല്‍സി ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരായത് ബേയണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ചാണ്. അന്ന് ആ ടീമില്‍ ഇപ്പോഴത്തെ ചെല്‍സി കോച്ചായ ഫ്രങ്ക് ലംപാര്‍ഡും ഉണ്ടായിരുന്നു. ജയിച്ചാല്‍ ലംപാര്‍ഡ് മാജിക്ക്. തോറ്റാല്‍ ബയേണ്‍ പ്രതികാരം ചെയ്തു.

MORE IN SPORTS
SHOW MORE
Loading...
Loading...