ഫോർട്ട് കൊച്ചിക്ക് ആവേശമായി‘ ഗാട്ടാഗുസ്തി;’ കുട്ടിതല്ലുകാർക്ക് കാണികളേറെ

gatta-web
SHARE

ഫോര്‍ട്ട്കൊച്ചിയെ ആവേശത്തിലാക്കി ഗാട്ടാഗുസ്തിമല്‍സരം. എക്സൈസ് വകുപ്പിന്റെ ലഹരിവര്‍ജന ദൗത്യമായ ‘വിമുക്തിയുടെ’ ആഭിമുഖ്യത്തിലായിരുന്നു മല്‍സരം. എഴുപതോളം ഫയല്‍മന്‍മാരാണ് ഗോദയില്‍ മല്ലടിച്ചത്.

ഫോര്‍ട്ട് കൊച്ചിയുടെ കടല്‍ത്തീരം ഗോദയായി മാറി.. പല പ്രായത്തിലുള്ള ഫയല്‍മാന്‍മാര്‍.,  എതിരാളിയെ മറച്ചിട്ട് മണല്‍ക്കളത്തില്‍ കരുത്ത് തെളിയിച്ചു. ഗാട്ടാഗുസ്തിയുടെ ലഹരിയിലായിരുന്നു തീരമാകെ. ശരീരഭാരത്തിന്റെ അടിസ്ഥാനത്തിലാണ് മല്‍സരാര്‍ഥികളെ തരംതിരിച്ചത്.

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായിരുന്നു പോരാട്ടം. കുട്ടിഗുസ്തിക്കാരുടെ പോര് കാണാനായിരുന്നു കാണികളേറയും..കരുത്ത് തെളിയിച്ച് പെണ്‍പടയും ഗോദയില്‍ പോരാടി... എക്സൈസ് വകുപ്പിന്റെ ലഹരിവര്‍ജന ദൗത്യമായ വിമുക്തിയുടെ ആഭിമുഖ്യത്തിലാണ് ഗാട്ടാ ഗുസ്തിമല്‍സരം സംഘടിപ്പിച്ചത്. യുവാക്കളെയും വിദ്യാര്‍ഥികളെയുമെല്ലാം ആകര്‍ഷിക്കുന്ന തരത്തില്‍ കൂടുതല്‍  കായിക വിനോദങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.

MORE IN SPORTS
SHOW MORE
Loading...
Loading...