ഓസ്ട്രേലിയന്‍ നാഷ്ണല്‍ റഗ്ബി ടീമിനെ ആനയിച്ച് ക്വാഡന്‍ ബെയ്‌ല്‍സ്; സ്വപ്നതുല്യം

quadenrugbi-03
SHARE

ലോകത്തിന്റെ ജീര്‍ണത തുറന്നുകാണിച്ച ക്വാഡന്‍ ബെയ്‌ല്‍സിന് സ്വപ്നതുല്യനിമിഷം. മാറിച്ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിച്ച കൊച്ചുപയ്യന് ഓസ്ട്രേലിയന്‍ നാഷ്ണല്‍ റഗ്ബി ലീഗ് ടീം  ഓള്‍സ്റ്റാര്‍ ഇന്‍ഡിജീനസ് നല്‍കിയത്  ആരേയും അസൂയപ്പെടുത്തുന്ന സമ്മാനം.

ഈ കുഞ്ഞുഹൃദയം തകര്‍ത്തവര്‍, മരണമെന്തെന്നറിയാത്ത പ്രായത്തില്‍ ആത്മഹത്യയെക്കുറിച്ച് അവനെ ചിന്തിപ്പിപ്പിച്ചവര്‍ കണ്ണുതുറന്ന് കാണുക ഈ കാഴ്ച. സഹജീവികളെ തുല്യരായ്ക്കാണാന്‍ വിമുഖതകാണിച്ചവരേ നിങ്ങള്‍ക്കുളള ചുട്ട മറുപടിയാണ് ഇത്..

ഹക്ക നൃത്തത്തിന്റെ ഗാംഭീര്യത്തേക്കാള്‍  ഗാലറിയെ ഇളക്കിമറിച്ചത്,  ഇന്‍ഡിജീനസ് ക്യാപ്റ്റന്‍ ജോയല്‍ തോംപ്സന്റെ  കൈപിടിച്ച് ക്വാഡന്‍ ബെയ്‌ല്‍സ് മൈതാനത്തേക്ക് കാലെടുത്തവച്ചത്. ടീമിനെകളത്തിലെത്തിച്ച് മടങ്ങവേ ഫൊട്ടോയെടുക്കാന്‍ ക്ഷണിച്ച റഫറി ജെറാര്‍ഡ് സട്ടനും ഹൃദയം നിറഞ്ഞ കയ്യടി.

ഡ്വാര്‍ഫിസം ബാധിച്ച ബെയ്‌ല്‍സിനെ സഹപാഠികള്‍ കളിയാക്കിയതിനെത്തുടര്‍ന്ന്  പൊട്ടിക്കരയുന്ന വീഡിയോ അമ്മ യരാക്കയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. കുറവ് മകനല്ലെന്നും മറ്റുള്ളവരുടെ മനസിനാണെന്നും ലോകത്തെ കൊണ്ട് പറയിപ്പിച്ച ഈ അമ്മയാണ് യഥാര്‍ഥ സൂപ്പര്‍ഹീറോ

ഈ വീഡിയോ കണ്ട് ബെയ്‌ല്‍സിന്  പിന്തുണയറിച്ച് ലോകമെമ്പാടുനിന്നും സന്ദേശമെത്തി. അങ്ങനെയാണ് ഇന്‍ഡിജീനസ് ടീം മാവോറി ടീമുമായുള്ള ഓള്‍സ്റ്റാര്‍ മല്‍സരത്തിന് ബെയ്‌സിനെ ക്ഷണിച്ചത്. 

ഈ തംപ്സ് അപ്പിന്, ഈ പുഞ്ചിരിക്ക് വലിയ മാനങ്ങളുണ്ട്. പരിഹാസങ്ങള്‍ക്ക് മുന്നില്‍ തോല്‍ക്കാതെ കുതിക്കാന്‍, ഒപ്പം വാക്കുകള്‍ ഉണ്ടാക്കുന്ന മുറിവുകളുടെ ആഴം അളക്കാനാകാത്തതാണെന്ന് പരിഹസിക്കുന്നവരോര്‍ക്കാന്‍.

MORE IN SPORTS
SHOW MORE
Loading...
Loading...