മെസിയുടെ ഹാട്രിക് മികവില്‍ ഐബറിനെ തകര്‍ത്ത് ബാര്‍സിലോന

totoal-football-05
SHARE

ലാ ലീഗയില്‍ ലയണല്‍ മെസിയുടെ ഹാട്രിക് മികവില്‍ ഐബറിനെ 5–0ന് തകര്‍ത്ത് ബാര്‍സിലോന പോയിന്റ് പട്ടികയില്‍ ഒന്നാമത്. റയലിനെ മറുപടിയില്ലാത്ത ഒരുഗോളിന് ലെവാന്തെ അട്ടിമറിച്ചു. സിരിഎയില്‍ യുവന്റസ് 2–1ന് സ്പാലിനെ തോല്‍പ്പിച്ചു. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ജയിച്ചു. 

ഒരു മാസത്തെ ഗോള്‍വരള്‍ച്ചയ്ക്ക് ശേഷം ലയണല്‍ മെസി വിശ്വരൂപം പൂണ്ടപ്പോള്‍ ഐബര്‍ നിരായുധരായി. മെസിയുടെ ഹാട്രിക് പിറന്നത് ആദ്യപകുതിയില്‍.

കളിതീരാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ഒരിക്കല്‍ കൂടി സ്കോര്‍ചെയ്ത മെസി ഗോള്‍നേട്ടം നാലായി ഉയര്‍ത്തി. 89–ാം മിനിറ്റില്‍ ആര്‍തര്‍ മെലോയാണ് അഞ്ചാംഗോള്‍ നേടിയത്. 

79–ാം മിനിറ്റല്‍ ഹൊസെ ലൂയിസ് മൊറാല്‍സിന്റെ ഒറ്റഗോളിലാണ് റയല്‍ വീണത്. ഈഡന്‍ ഹസാഡ് പരുക്കേറ്റ് കയറിയത് ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് പോരാട്ടത്തിനൊരുങ്ങുന്ന ടീമിന് തിരിച്ചടിയായി. പോയിന്റ് പട്ടികയില്‍ ബാര്‍സയ്ക്ക് രണ്ടുപോയന്റിന്റെ ലീഡായി. 

കരിയറിലെ ആയിരാമത് മല്‍സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ആരണ്‍ റാംസിയുമാണ് യുവന്റസിനായി സ്കോര്‍ ചെയ്തത്. ചെല്‍സിയുടെ പ്ലാന്‍ മൊത്തം കയ്യില്‍ കിട്ടിയെന്ന് മല്‍സരത്തിന് മുന്‍പേ പറഞ്ഞ മൊറീഞ്ഞോ ലംപാര്‍ഡിന്റെ കയ്യില്‍ പ്ലാന്‍ ബിയും സിയും കാണുമെന്ന് മറന്നുപോയി. ഒളിവര്‍ ജിറൂഡും മാര്‍ക്കസ് അലോന്‍സോയുമാണ് ചെല്‍സിക്കായി വലകുലുക്കിയത്

89–ാംമിനിറ്റില്‍ അന്റോണിയോ റൂഡിഗറുടെ ദാനഗോളിലാണ് ടോട്ടനം അക്കൗണ്ട് തുറന്നത്. 80–ാം മിനിറ്റില്‍ ഗബ്രിയേല്‍ ജിസ്യൂസിന്റെ ഒറ്റഗോളിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്. 62–ാംമിനിറ്റില്‍ അഗ്യൂറോയെടുത്ത പെനല്‍റ്റി ലെസ്റ്റര്‍ ഗോള്‍കീപ്പര്‍ സേവ് ചെയ്തു. ബുന്ദസ് ലിഗയില്‍ വെര്‍ഡറിനെ ഡോര്‍ട്ട്മുണ്ട് 2–0ന് മറികടന്നു. ഡാന്‍ ആക്സലും എര്‍ലിങ് ഹാലന്‍ഡുമാണ് സ്കോറര്‍മാര്‍.

MORE IN SPORTS
SHOW MORE
Loading...
Loading...