നമ്പർ വൺ വിരാട് കോലി തന്നെ; പ്രശംസിച്ച് വില്യംസൺ

kohli-20
SHARE

ഫോർമാറ്റ് ഏതുമാവട്ടെ , മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കാൻ ഒരാളേയുള്ളൂ അത് കോലിയാണെന്നാണ് കെയ്ൻ വില്യംസണിന്റെ അഭിപ്രായം. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇന്ന് കോലിയല്ലാതെ മറ്റാരുമല്ലെന്നും കിവീസ് ക്യാപ്റ്റൻ തുറന്ന് പറയുന്നു. അതും ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന് മുൻപെന്നതാണ് ശ്രദ്ധേയം.

മികച്ച ബാറ്റിങ് ലൈനപ്പും ലോകോത്തര ബൗളിങ് സംഘവുമാണ് ടീം ഇന്ത്യയ്ക്ക് ഇന്നുള്ളതെന്നും വില്യംസൺ കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ മികച്ച രീതിയിൽ കളിക്കുന്ന ഒരാളെ ആശ്രയിച്ച് ടീമിന്റെ ജയപരാജയങ്ങളെന്ന രീതി മാറിയെന്നും ഇത് വ്യക്തികളെയും സമ്മർദ്ദത്തിൽ നിന്ന് രക്ഷിക്കുമെന്നും കെയ്ൻ വില്യംസൺ കൂട്ടിച്ചേർത്തു.

കളിക്കളത്തിന് പുറത്തും മികച്ച സൗഹൃദം സൂക്ഷിക്കുന്നവരാണ് കോലിയും വില്യംസണും. ഐസിസിയുടെ ടെസ്റ്റ്– ഏകദിന റാങ്കിങിൽ കോലി മുന്നിലാണെങ്കിലും ട്വന്റി–20യിൽ പത്താം സ്ഥാനത്താണ്. 2008 ലെ അണ്ടർ 19 ലോകകപ്പിൽ ആരംഭിച്ച സൗഹൃദമാണ് ഇരുവരുടേതും. അന്ന് ഇന്ത്യയാണ് ജേതാക്കളായത്. 

MORE IN SPORTS
SHOW MORE
Loading...
Loading...