ഫ്ലഡ് ലൈറ്റുകൾക്ക് പകരം എൽ.ഇ.ഡി; ട്രംപിനെ കാത്ത് മൊട്ടേര സ്റ്റേഡിയം

worker-walks-outside-the-Sardar-Pate
SHARE

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങ് കൂടിയായി മാറും തിങ്കളാഴ്ച നടക്കുന്ന നമസ്തേ ട്രംപ് മെഗാഷോ. അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കി നവീകരിച്ച അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ മൊട്ടേര സ്റ്റേഡിയം കനത്ത സുരക്ഷാവലയത്തിലാണ്. 

ട്രംപും മോദിയും സംയുക്തമായാകും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം രാജ്യത്തിന് സമർപ്പിക്കുക. ഫ്ലഡ് ലൈറ്റുകൾക്ക് പകരം എൽ.ഇ.ഡി ലൈറ്റുകളാണ് സ്‌റ്റേഡിയത്തിന് പ്രകാശം നല്‍കുക. 

700 കോടി രൂപ മുടക്കിയാണ് മൊട്ടേരയിലെ പഴയ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡ‍ിയം നവീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റിയത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് പരിപാലന ചുമതല. 

MORE IN SPORTS
SHOW MORE
Loading...
Loading...