ഒരുഷോട്ടു പോലും പായിക്കാനാകാതെ സലയും മാനെയും; ഞെട്ടിച്ച് അത്‌ലറ്റികോ മഡ്രിഡ്

Oxlade-Chamberlain-eye-the-ball-during-the-UEFA-Champions-League
SHARE

ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച് അത്്ലറ്റികോ മഡ്രിഡ്. എതിരില്ലാത്ത ഒരുഗോളിനാണ് ലിവര്‍പൂളിന്റെ തോല്‍വി. കൗമാരതാരം എര്‍ലിങ് ഹാലന്‍ഡിന്റെ ഇരട്ടഗോള്‍ മികവില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് പി.എസ്.ജിയെ 2–1ന് തോല്‍പിച്ചു.

തോല്‍വിയെന്തെന്നറിയാതെ കുതിച്ച അഞ്ചുമാസങ്ങള്‍ക്കൊടുവില്‍ ലിവര്‍പൂള്‍ വീണു. അതും ലക്ഷ്യത്തിലേയ്ക്ക് ഒരുഷോട്ടു പോലും പായിക്കാനാകാതെ സലയും മാനെയും അടങ്ങുന്ന ലിവര്‍പൂള്‍ മെട്രോപോളിറ്റാനോ മൈതാനം വിട്ടു. നാലാം മിനിറ്റില്‍ സോള്‍ നിയൂഓ ആണ് അത്്ലറ്റികോയ്ക്കായി സ്കോര്‍ ചെയതത്. മുഹമ്മദ് സലയു , ക്യാപ്റ്റന്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്സനും പരുക്കേറ്റ് പിന്‍മാറിയതും ലിവര്‍പൂളിന് തിരിച്ചടിയായി. 

റൊണാള്‍ഡോ മെസി യുഗത്തിന് ശേഷം ഫുട്ബോളിലെ സൂപ്പര്‍ താരങ്ങള്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന എര്‍ലിങ് ഹാലന്‍ഡ് – കിലിയന്‍ എംബാപ്പെ പോരാട്ടത്തില്‍ ജയം 19 വയസുകാരന്‍ ഹാലന്‍ഡിന്റെ ബൊറൂസിയ ഡോര്‍ട്മുണ്ടിന്. രണ്ടാം പകുതിയിലായിരുന്നു ഹാലന്‍ഡിന്റെ രണ്ടുഗോളുകളും. പി എസ് ജിയ്ക്കായി നെയ്മര്‍ ആശ്വാസഗോള്‍ േനടി.

MORE IN SPORTS
SHOW MORE
Loading...
Loading...