ബോളിവുഡ് താരങ്ങളെപ്പോലും പിന്നിലാക്കി കോലി; ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നേട്ടം

virat-kohli
SHARE

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബോളിവുഡ് താരങ്ങളെപ്പോലും പിന്നിലാക്കി വിരാട് കോലി. 50 മില്യൻ ഫോളോവേഴ്സ് എന്ന റെക്കോർഡ് നേട്ടത്തിലാണ് ഇന്ത്യൻ നായകൻ എത്തിനിൽക്കുന്നത്. ഇതുവരെ 930 പോസ്റ്റുകളാണ് കോലിയുടെ ഇൻസ്റ്റഗ്രാം പേജിലുള്ളത്.

ഇന്‍സ്റ്റഗ്രാമില്‍ 50 മില്യന്‍ ഫോളോവേഴ്സുള്ള ആദ്യ ഇന്ത്യക്കാരൻ വിരാട് കോലി. 49.9 മില്യണ്‍ ഫോളോവേഴ്സുമായി പ്രിയങ്ക ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. 44.1 മില്യൻ ഫോളോവേഴ്സുമായി ദീപിക പദുക്കോൺ മൂന്നാം സ്ഥാനത്തുമുണ്ട്. 148 പേരെയാണ് കോലി പിന്തുടരുന്നത്. 200 മില്യണ്‍ ഫോളോവേഴ്സുള്ള ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് എന്ന ലോകറെക്കോര്‍ഡ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...