ഒരാഴ്ചയ്ക്കിടെ രണ്ടുതവണ ലോകറെക്കോർഡ് തിരുത്തി അര്‍മാന്‍ഡ്

armand-duplantis
SHARE

പോള്‍വാള്‍ട്ടില്‍ അത്ഭുതമായി സ്വീഡിഷ് താരം അര്‍മാന്‍ഡ് ഡുപ്ലന്റിസ്. ഒരാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ലോകറെക്കോര്‍ഡ് തിരുത്തിയത്.ഗ്ലാസ്ഗോ ഇന്‍ഡോര്‍ ഗ്രാന്‍സ്പ്രീയിലാണ് അര്‍മാന്‍ഡ് സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്.

ഒരു ഡബിള്‍ഡക്കര്‍ ബസിനേക്കാള്‍ ഉയരത്തില്‍ ചാടിയാണ് സ്വീഡിന്റെ ഇരുപതുവയസുകാരന്‍ ലോകത്തെ അമ്പരപ്പിച്ചത്. 6.18 മീറ്റര്‍ ഉയരം മറികടന്ന അര്‍മാന്‍ഡ് തിരുത്ിതയത് ഒരാഴ്ച മുന്‍പ് പോളണ്ടില്‍ കുറിച്ച സ്വന്തം റെക്കോര്‍ഡ്. ആദ്യശ്രമത്തില്‍ തന്നെ ലോകറെക്കോര്‍ഡ് തിരുത്തിയ അര്‍മാന്‍ഡിന് സമ്മാനമായി ലഭിച്ചത് മുപ്പതിനായിരം യുഎസ് ഡോളര്‍. 

പതിനെട്ടാംവയസില്‍ 6.05 മീറ്റര്‍ ദൂരം മറികടന്ന് ലോക ജൂനിയര്‍ റെക്കോര്‍ഡും അര്‍മാന്റിസ് സ്വന്തം പേരിലാക്കിയിരുന്നു. ഒളിംപിക്സ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ എല്ലാ കണ്ണുകളും സ്വീഡിഷ് താരത്തിലാണ്. ദോഹയില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ജേതാവാണ്. യുക്രെയ്ന്‍ ഇതിഹാസം സെര്‍ജി ബുബ്കയ്ക്ക് ശേഷം ഒരു സൂപ്പര്‍ ഹീറോയെ കാത്തിരിക്കുന്ന ഒളിംപിക്സ് വേദിക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് അര്‍മാന്‍ഡ്

MORE IN SPORTS
SHOW MORE
Loading...
Loading...